Tuesday, December 9, 2008

സെൽഫ് ഗോൾ

ആറ്റ് നോറ്റ് നിന്ന് കിട്ടിയ ദിവസം... ഒരു രാത്രി മുഴുവൻ വീട്ടിൽ നിന്ന് മാറിനിക്കാൻ വല്ലപ്പോഴും മാത്രമേ സാധിച്ചിരുന്നുള്ളൂ... അച്ഛൻ ഗൾഫിൽ ആയതിന്റെ സൈഡ് ഇഫക്റ്റ് അന്ന് എന്റെ ഫ്രണ്ട് അനീഷിന്റെ അനിയത്തീടെ വിവാഹത്തലേന്ന് ആയിരുന്നു കാങ്കോൽ ശിവക്ഷേത്രത്തിന്റെ മുന്നിലുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം അപ്പോ സദ്യക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാനെന്ന വ്യാജേന ഞങ്ങൾ അത്യാവശ്യം വെള്ളമടിക്കാൻ പ്ലാൻ ചെയ്ത് ഒക്കെ റെഡിയായി നിന്നു ആസമയം ഒരു ബിയർ നാല് പേര് കുടിച്ചാൽ നാലുപേരും ഓഫാകും എന്ന നല്ല സ്റ്റാമിന ഉള്ള സമയം എനിക്ക് ഒരു മോഹം 2 ബിയർ മുഴുവൻ കുടിക്കണം ബാക്കി എല്ലാവരും കൂടി ഒരു ഫുൾ മേടിക്കാൻ പ്ലാനിട്ടു ഞാൻ എനിക്ക് ബിയർ മതി എന്ന് പറഞ്ഞതുകൊണ്ട് എനിക്ക് അനീഷിന്റെ വക ഒരു ബിയർ പിന്നെ സ്വന്തം കയ്യീന്ന് കാശിട്ട് ഒരു ബിയർ അങ്ങനെ “വെള്ളം” മേടിക്കാൻ എല്ലാവരും പോയി ഞാനും സിദ്ധാർഥനും പിന്നെ കാങ്കോലിലെ അവന്റെ 2 കൂട്ടുകാരും ബാക്കിയായി അങ്ങനെ അവരെയൊക്കെ പരിചയപ്പെട്ട് ഒരു സിഗരറ്റ് വലിക്കാനായി ഞങ്ങൾ കാങ്കോൾ ഗ്രൌണ്ടിലേക്ക് പോയി സിഗരറ്റൊക്കെ വലിച്ച് ഇരുന്ന് മടുത്ത് പിന്നെ ഞാൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി പിന്നെ പതിയെ ശരിക്കും ഉള്ള വർഗ്ഗഗുണം കാണിക്കാൻ തുടങ്ങി കല്ലെടുത്ത് ദൂരത്തെക്ക് എറിയുക ഗോളി പോസ്റ്റിൽ ചാടി തൊടുക അങ്ങനെ അവീടെ കിട്ടിയ പ്രകൃതിവിഭങ്ങൾ ഉപയോഗിച്ച് ബോറടിമാറ്റാനുള്ള വഴികൾ നോക്കാൻ തുടങ്ങി....

അങ്ങനെ സമയം കടന്ന് പോയി ഞാൻ പതിയെ അവിടെ കണ്ട ഗോളി പോസ്റ്റിന്റെ ക്രോസ് ബാറിന് നടുവിൽ ചാടിപ്പിടിച്ച് എന്റെ വെയിറ്റ് കൊണ്ട് ക്രോസ് ബാർ പതിയെ ഉള്ളിലേക്ക് വളഞ്ഞു ഞാൻ പേടിച്ച് അത് വിട്ടു... ഞാൻ അത് വിട്ട് ഭൂമിയിലേക്ക് ലാന്റ് ചെയ്തതും എന്റെ തലയിൽ ആ ക്രോസ്ബാർ ലാന്റ് ചെയ്തു.... രണ്ട് ദിവസത്തിനു ശേഷം അവിടെ നടക്കാനിരിക്കുന്ന “ഡിഫി“ ഫുഡ്‌ബോൾ ടൂർണമെന്റിന് വേണ്ടി അന്ന് വൈകീട്ട് കുഴിച്ചിട്ട ഇരുമ്പ് ഗോളിപോസ്റ്റാണത് എന്നും സമയം വൈകിയതുകൊണ്ട് ക്രോസ് ബാറിന്റെ ബോൾട്ട് ഇട്ടില്ലായിരുന്നു എന്നും പോസ്റ്റ് തലയിൽ ക്രാഷ് ലാന്റ് ചെയ്തതിന്റെ സൈഡ് ഇഫക്റ്റിൽ ഞാൻ തലയും പൊത്തി നിലത്ത് ഇരിക്കുമ്പോ സിദ്ധാർഥന്റെ കൂട്ടുകാരിലാരോ പറയുന്നത് ഞാൻ കേട്ടു..... ഞാൻ പിടിച്ച് തൂങ്ങിയ കാരണം അത് ഉള്ളിലേക്ക് വളഞ്ഞ പോസ്റ്റ് പിന്നെ ഞാൻ വിട്ടപ്പോൾ അത് ചാടി ഉയർന്ന് 2008 വേൾകപ്പ് ഫൈനലിൽ സിദാൻ തലകൊണ്ട് മെറ്റരാസീടെ നെഞ്ചിൽ ഹെഡ് ചെയ്തതുപോലെ പോസ്റ്റ് എന്റെ തലയിൽ അതിന്റെ നെഞ്ച് കൊണ്ട് പക തീർത്തു ഞാൻ ഒരു സിദാൻ ആരാധകനായിരുന്നല്ലോ???? പുവർ പോസ്റ്റ് “സ്വന്തം കാലിൽ നിൽക്കാനറിയാത്തവൻ”

ഞാൻ നിലത്ത് നിന്നതും എന്റെ തലയിൽ ഇടിവീണോ??? ആകെ ഒരു തരിപ്പ് പിന്നെ കണ്ണിൽ ഇരുട്ട് കയറി.... പതിയെ വേദന നെറ്റിയിൽ ഉറുമ്പ് നടക്കുന്നു ഞാൻ പതിയെ അത് തുടച്ചു വെളിച്ചത്തിൽ പിടിച്ച് നോക്കി ചോര!!! വേദനിക്കുന്ന സ്ഥലത്ത് അമർത്തിപ്പിടിച്ച മറ്റേ കയ്യും ഞാൻ വെളിച്ചത്ത് പിടിച്ച് നോക്കി.......ചോരമയം.... പിന്നെ ചെവിയുടെ സമീപത്തുകൂടെയും പിൻ കഴുത്തിലും ഒക്കെ ഉറുമ്പുകൾ ഓടിനടക്കാൻ തുടങ്ങി അപ്പോഴേക്കും കൂട്ടുകാർ ഓടിവന്നു അതിനിടയിൽ ആരോ പോയി ഒരു ബൈക്ക് കൊണ്ട് വന്നു..... ചോര ഒഴുകുകയാണ് നിക്കുന്നില്ല ഞാൻ ഉടുത്തിരുന്ന കാവി മുണ്ട് അഴിച്ച് കെട്ടാൻ ആരോ പറഞ്ഞു അപ്പോഴേക്കും മറ്റാരോ മുണ്ടിൽ കയറി പിടിച്ചു.... ഞാൻ തലയിൽ നിന്നും കൈ വിട്ട് മുണ്ടിൽ പിടിച്ചു..... “ഞാൻ സ്വതന്ത്രനാ......” ഞാൻ പറഞ്ഞു.... പിന്നെ പോയി ബൈക്കിൽ കയറി എന്റെ പുറകിൽ മറ്റാരോ കയറി അങ്ങനെ ബൈക്കിൽ സാന്‌വിച്ച് പരുവത്തിൽ ഞാൻ പോകുമ്പോ കണ്ടു ആ പോസ്റ്റ് തിരിച്ച് വെക്കാൻ കഷ്ട്ടപ്പെടുന്ന നാലഞ്ചുപേർ..... പിന്നെ ആകെ ഇരുട്ടായി...

കണ്ണുതുറക്കുമ്പോ ഞാൻ ആശുപത്രിയിലാ കാങ്കോൽ സേഴ്സിങ്ങ് ഹോം പിന്നെ ഡോക്ട്ടർ വന്ന് സ്റ്റിച്ചിടാനായി ഞാൻ കിടക്കുമ്പോ പുറത്ത് എനിക്ക് മേടിച്ച ബിയർ ആരടിക്കും എന്ന തർക്കം നടക്കുകയായിരുന്നു.....

Friday, December 5, 2008

ആശയദാരിദ്രം

എന്തെഴുതണം എങ്ങനെ എഴുതണം എന്ന് യാതൊരു പിടിയുമില്ല...
ഒന്നും വരുന്നില്ല.... അല്ലേ ഒന്നും പറ്റുന്നില്ല... പലതും എഴുതണം എന്നുണ്ട്...
ഒരു തുടക്കം അത് കിട്ടിയാൽ എന്തേലും എഴുതാം....പക്ഷേ പറ്റുന്നില്ലാ....
പറ്റണം പറ്റും... പറ്റിക്കും.. അതെ എല്ലാരേം പറ്റിച്ചേ.........

വേണമെന്ന് വെച്ചല്ലാ..... പറ്റിപ്പോയി....