Friday, October 30, 2009

ഇനിയും നീ എന്നെ ശപിക്കുക

നദിയേറ്റു വാങ്ങാത്ത ബലിതര്‍പ്പണം...
എന്റെ സ്വപ്നങ്ങള്‍ക്കായ് ബലിയൂട്ടിയൂട്ടി ഞാന്‍...
ഗതികിട്ടാത്തൊരാത്മാവായി സ്വയമെരിയവേ...
കണ്ണുനീരുറ്റിയെന്റെ രാവുകള്‍ ആര്‍ദ്രമായി പെയ്തുപെയ്തു
തലയിണകള്‍ കുതിരവെ....
നിന്റെ ശാപമെന്നില്‍ പതിക്കുമെന്നോര്‍ത്തല്ല...
നിന്റെ വാക്കുകള്‍ പൊള്ളിക്കുമെന്നോര്‍ത്തല്ല...
എന്റെ മനസ്സില്‍ പിടയുന്ന നിന്റെ മുഖം...
എന്റെ മനസ്സില്‍ തെളിയുന്ന നിന്റെ ഓര്‍മ്മകള്‍...
ഇനി എവിടെ ഞാന്‍ ഒഴുക്കണം നിന്റെ ഓര്‍മ്മകള്‍...
ഇനി ഞാനെവിടെ ശാന്തി തേടണം...
കരളുരുകി നീ അന്നു പറഞ്ഞ വാക്കുകള്‍...
വഴിമറന്നു ഞാനിങ്ങു നില്‍ക്കുന്നു ജീവിതപ്പാതയില്‍...
നീ ശ്രവിക്കാതെ പോയ വാക്കുകള്‍
ചുണ്ടുകള്‍ക്കിടയില്‍ ശ്വാസം മുട്ടി പിടഞ്ഞ് പിടഞ്ഞ് കേഴവേ
ഞാന്‍ അലിഞ്ഞലിഞ്ഞു പോകുന്നീ ലഹരിയില്‍
മഹാനഗരത്തിന്‍ നിദ്രയില്ലാതെയുഴലുന്ന രാവുകള്‍
പിടയുന്ന നിന്നോര്‍മ്മകള്‍
ശാന്തി തേടുന്നിതാ ലഹരിയില്‍
ഇനിയും... ഇനിയും നീ എന്നെ ശപിക്കുക...
ഞാന്‍ അശാനതനായ് ഒടുങ്ങട്ടെ...
ഞാന്‍ അശാന്തനായ് അലയട്ടെ...
ഞാന്‍ അനാഥനായ് ഒടുങ്ങട്ടെ....



ഒരു ദിവസം ഞാന്‍ വെള്ളമടിച്ച് സെന്റി ആയി പഴയ കഥകള്‍ പറഞ്ഞപ്പോ

"ഹന്‍ലല്ലത്ത് " എനിക്ക് വേണ്ടി.. പാടിയ കവിത... റെക്കോഡ് ചെയ്ത് എനിക്ക് അയച്ച് തന്നത് "വിജില്‍"