Tuesday, February 23, 2010

പ്രീയ ബൂലോകനിവാസികളെ....

പ്രീയ ബൂലോകനിവാസികളെ....

നിങ്ങളുടെ ഒരു സഹായത്തിനായാണ് ഈ പോസ്റ്റ് ഇടുന്നത്.. എന്റെ ഒരു കൂട്ടുകാരന്‍ മലയാളം MAക്ക് തീസീസ് ആയി എടുത്തിരിക്കുന്നത് "New aspects of Malayalam in Malayalam Weblogging" അതിന് ഒരു ബ്ലോഗ് ഉണ്ടായിപ്പോയി എന്ന കുറ്റത്തിന് എന്നോടാണ് ഉപദേശം ചോദിച്ചിരിക്കുന്നത്... അമ്മച്ചിയാണെ ഞാന്‍ പെട്ടു.... അഹങ്കാരം മൂത്തപ്പോ ഞാന്‍ കേറി ഏല്‍കുകയും ചെയ്ത്... ബൂലോക പുലികളായ നിങ്ങളുടെ സഹായം ഇവിടെയാണ് എനിക്ക് വേണ്ടത്..... പ്ലീസ് ഹെപ്പ് മീ.........

പുതിയ വാക്കുകള്‍, പഴയ പദങ്ങളുടെയും നാടന്‍ പദങ്ങളുടെയും വീണ്ടെടുപ്പ്.., നാട്ടുഭാഷയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ഈ തീസീസില്‍ ഉള്‍പെടുത്തുന്നത്.... ഇതിന് സഹായകരമായ ബ്ലോഗുകളുടെ ലിങ്കുകള്‍(ഈ വിഷയത്തില്‍ ആരെങ്കിലും പോസ്റ്റ് ഇട്ടിട്ടുണ്ടേല്‍ അതിന്റെ ലിങ്ക് പ്രത്യേകിച്ചും) കമന്റുകളായി ഇവിടെ ഇട്ടാല്‍ ഞാന്‍ കൃഥാര്‍ഥനായി!!!!


എന്ന് സ്നേഹപൂര്‍വ്വം

രായപ്പന്‍
ഒപ്പ്