Showing posts with label നര്മ്മം. Show all posts
Showing posts with label നര്മ്മം. Show all posts
Thursday, December 31, 2009
ഈ ആരാധകന്മാരെകൊണ്ട് തോറ്റു...
എന്താ ചെയ്യുക ഈ ആരാധകന്മാരെകൊണ്ട് ഞാന് തോറ്റു... ഞാന് എന്ത് ചെയ്യുകയാണെന്നും നോക്കി ഇരിക്കുവാ പത്രത്തീകൊടുക്കാന്..... സ്വീഡനിലെ ചില ആരാധകരുടെ ചെയ്ത് ഒന്ന് കണ്ടുനോക്ക്.....
Wednesday, August 19, 2009
ഓണം വന്നേ......
പുതിയതൊന്നും എഴുതാനില്ല..... എഴുതണം എന്നുണ്ട് എന്നാല് സാഹചര്യം അനുവദിക്കുന്നില്ല... അതുകൊണ്ട് ഒരു പഴയ പോസ്റ്റ് പൊക്കി വീണ്ടും ഇടുന്നു.... വായിച്ചവര് ക്ഷമിക്കുക....
പുലി വരുന്നേ പുലി...
പുലി വരുന്നേ പുലി...
Tuesday, December 9, 2008
സെൽഫ് ഗോൾ
ആറ്റ് നോറ്റ് നിന്ന് കിട്ടിയ ദിവസം... ഒരു രാത്രി മുഴുവൻ വീട്ടിൽ നിന്ന് മാറിനിക്കാൻ വല്ലപ്പോഴും മാത്രമേ സാധിച്ചിരുന്നുള്ളൂ... അച്ഛൻ ഗൾഫിൽ ആയതിന്റെ സൈഡ് ഇഫക്റ്റ് അന്ന് എന്റെ ഫ്രണ്ട് അനീഷിന്റെ അനിയത്തീടെ വിവാഹത്തലേന്ന് ആയിരുന്നു കാങ്കോൽ ശിവക്ഷേത്രത്തിന്റെ മുന്നിലുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം അപ്പോ സദ്യക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാനെന്ന വ്യാജേന ഞങ്ങൾ അത്യാവശ്യം വെള്ളമടിക്കാൻ പ്ലാൻ ചെയ്ത് ഒക്കെ റെഡിയായി നിന്നു ആസമയം ഒരു ബിയർ നാല് പേര് കുടിച്ചാൽ നാലുപേരും ഓഫാകും എന്ന നല്ല സ്റ്റാമിന ഉള്ള സമയം എനിക്ക് ഒരു മോഹം 2 ബിയർ മുഴുവൻ കുടിക്കണം ബാക്കി എല്ലാവരും കൂടി ഒരു ഫുൾ മേടിക്കാൻ പ്ലാനിട്ടു ഞാൻ എനിക്ക് ബിയർ മതി എന്ന് പറഞ്ഞതുകൊണ്ട് എനിക്ക് അനീഷിന്റെ വക ഒരു ബിയർ പിന്നെ സ്വന്തം കയ്യീന്ന് കാശിട്ട് ഒരു ബിയർ അങ്ങനെ “വെള്ളം” മേടിക്കാൻ എല്ലാവരും പോയി ഞാനും സിദ്ധാർഥനും പിന്നെ കാങ്കോലിലെ അവന്റെ 2 കൂട്ടുകാരും ബാക്കിയായി അങ്ങനെ അവരെയൊക്കെ പരിചയപ്പെട്ട് ഒരു സിഗരറ്റ് വലിക്കാനായി ഞങ്ങൾ കാങ്കോൾ ഗ്രൌണ്ടിലേക്ക് പോയി സിഗരറ്റൊക്കെ വലിച്ച് ഇരുന്ന് മടുത്ത് പിന്നെ ഞാൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി പിന്നെ പതിയെ ശരിക്കും ഉള്ള വർഗ്ഗഗുണം കാണിക്കാൻ തുടങ്ങി കല്ലെടുത്ത് ദൂരത്തെക്ക് എറിയുക ഗോളി പോസ്റ്റിൽ ചാടി തൊടുക അങ്ങനെ അവീടെ കിട്ടിയ പ്രകൃതിവിഭങ്ങൾ ഉപയോഗിച്ച് ബോറടിമാറ്റാനുള്ള വഴികൾ നോക്കാൻ തുടങ്ങി....
അങ്ങനെ സമയം കടന്ന് പോയി ഞാൻ പതിയെ അവിടെ കണ്ട ഗോളി പോസ്റ്റിന്റെ ക്രോസ് ബാറിന് നടുവിൽ ചാടിപ്പിടിച്ച് എന്റെ വെയിറ്റ് കൊണ്ട് ക്രോസ് ബാർ പതിയെ ഉള്ളിലേക്ക് വളഞ്ഞു ഞാൻ പേടിച്ച് അത് വിട്ടു... ഞാൻ അത് വിട്ട് ഭൂമിയിലേക്ക് ലാന്റ് ചെയ്തതും എന്റെ തലയിൽ ആ ക്രോസ്ബാർ ലാന്റ് ചെയ്തു.... രണ്ട് ദിവസത്തിനു ശേഷം അവിടെ നടക്കാനിരിക്കുന്ന “ഡിഫി“ ഫുഡ്ബോൾ ടൂർണമെന്റിന് വേണ്ടി അന്ന് വൈകീട്ട് കുഴിച്ചിട്ട ഇരുമ്പ് ഗോളിപോസ്റ്റാണത് എന്നും സമയം വൈകിയതുകൊണ്ട് ക്രോസ് ബാറിന്റെ ബോൾട്ട് ഇട്ടില്ലായിരുന്നു എന്നും പോസ്റ്റ് തലയിൽ ക്രാഷ് ലാന്റ് ചെയ്തതിന്റെ സൈഡ് ഇഫക്റ്റിൽ ഞാൻ തലയും പൊത്തി നിലത്ത് ഇരിക്കുമ്പോ സിദ്ധാർഥന്റെ കൂട്ടുകാരിലാരോ പറയുന്നത് ഞാൻ കേട്ടു..... ഞാൻ പിടിച്ച് തൂങ്ങിയ കാരണം അത് ഉള്ളിലേക്ക് വളഞ്ഞ പോസ്റ്റ് പിന്നെ ഞാൻ വിട്ടപ്പോൾ അത് ചാടി ഉയർന്ന് 2008 വേൾകപ്പ് ഫൈനലിൽ സിദാൻ തലകൊണ്ട് മെറ്റരാസീടെ നെഞ്ചിൽ ഹെഡ് ചെയ്തതുപോലെ പോസ്റ്റ് എന്റെ തലയിൽ അതിന്റെ നെഞ്ച് കൊണ്ട് പക തീർത്തു ഞാൻ ഒരു സിദാൻ ആരാധകനായിരുന്നല്ലോ???? പുവർ പോസ്റ്റ് “സ്വന്തം കാലിൽ നിൽക്കാനറിയാത്തവൻ”
ഞാൻ നിലത്ത് നിന്നതും എന്റെ തലയിൽ ഇടിവീണോ??? ആകെ ഒരു തരിപ്പ് പിന്നെ കണ്ണിൽ ഇരുട്ട് കയറി.... പതിയെ വേദന നെറ്റിയിൽ ഉറുമ്പ് നടക്കുന്നു ഞാൻ പതിയെ അത് തുടച്ചു വെളിച്ചത്തിൽ പിടിച്ച് നോക്കി ചോര!!! വേദനിക്കുന്ന സ്ഥലത്ത് അമർത്തിപ്പിടിച്ച മറ്റേ കയ്യും ഞാൻ വെളിച്ചത്ത് പിടിച്ച് നോക്കി.......ചോരമയം.... പിന്നെ ചെവിയുടെ സമീപത്തുകൂടെയും പിൻ കഴുത്തിലും ഒക്കെ ഉറുമ്പുകൾ ഓടിനടക്കാൻ തുടങ്ങി അപ്പോഴേക്കും കൂട്ടുകാർ ഓടിവന്നു അതിനിടയിൽ ആരോ പോയി ഒരു ബൈക്ക് കൊണ്ട് വന്നു..... ചോര ഒഴുകുകയാണ് നിക്കുന്നില്ല ഞാൻ ഉടുത്തിരുന്ന കാവി മുണ്ട് അഴിച്ച് കെട്ടാൻ ആരോ പറഞ്ഞു അപ്പോഴേക്കും മറ്റാരോ മുണ്ടിൽ കയറി പിടിച്ചു.... ഞാൻ തലയിൽ നിന്നും കൈ വിട്ട് മുണ്ടിൽ പിടിച്ചു..... “ഞാൻ സ്വതന്ത്രനാ......” ഞാൻ പറഞ്ഞു.... പിന്നെ പോയി ബൈക്കിൽ കയറി എന്റെ പുറകിൽ മറ്റാരോ കയറി അങ്ങനെ ബൈക്കിൽ സാന്വിച്ച് പരുവത്തിൽ ഞാൻ പോകുമ്പോ കണ്ടു ആ പോസ്റ്റ് തിരിച്ച് വെക്കാൻ കഷ്ട്ടപ്പെടുന്ന നാലഞ്ചുപേർ..... പിന്നെ ആകെ ഇരുട്ടായി...
കണ്ണുതുറക്കുമ്പോ ഞാൻ ആശുപത്രിയിലാ കാങ്കോൽ സേഴ്സിങ്ങ് ഹോം പിന്നെ ഡോക്ട്ടർ വന്ന് സ്റ്റിച്ചിടാനായി ഞാൻ കിടക്കുമ്പോ പുറത്ത് എനിക്ക് മേടിച്ച ബിയർ ആരടിക്കും എന്ന തർക്കം നടക്കുകയായിരുന്നു.....
Thursday, October 16, 2008
ബങ്കളുരു 2 മുംബൈ
ബങ്കളുരുവിൽ കിട്ടിയ പണിയും കളഞ്ഞ് നാട്ടിൽ അനിയത്തീടെ വിവാഹ നിശ്ചയത്തിനു പോയി തിരിച്ച് കന്നടനാട്ടിലെത്തി
ഉള്ള ഗംബ്ലീറ്റ് ആഡ് ഏജസികളുടെയും കൺസൾടെൻസിയുടെയും പടിനിരങ്ങി നടക്കുന്ന നാളുകളിലാണ് വിജിൽ മുംബയിലെക്ക് വിളിക്കുന്നത് “ടേ രായപ്പാ നീ ഇപ്പോ അവിടെ തെണ്ടി തിരിഞ്ഞ് നടക്കുകയല്ലേ ഒരു കാര്യം ചെയ്യ് മുംബയിൽ വന്ന് രണ്ട് ദിവസം തെണ്ടീട്ട് പോ” ജോലീം കൂലീം ഇല്ലാത്ത എനിക്ക് എന്ത് പ്രശനം???? ഡാ അളിയാ എന്റെ കയ്യിൽ ആകെ 500 രൂഫാ മാത്രമേ ഉള്ളൂ എന്ത് ചെയ്യും????? ലവൻ പറഞ്ഞു 500 ഉണ്ടല്ലോ നീ ഒരു കാര്യം ചെയ്യ് പോയി മുംബൈയിലെക്ക് ഒരു ടിക്കറ്റ് എടുക്ക് ബാക്കി നമുക്ക് വരുന്നടത്ത് വെച്ച് കാണാം
അങ്ങനെ ഞാൻ മാർത്തഹളിയിലെ ജിയോ ട്രാവത്സിൽ പോയി ഉദ്യാൻ എക്സ്പ്രസ്സിൽ ഒര് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് എടുത്തു.... അങ്ങനെ ആ ദിവസം സമാഗമമായി ഞാൻ മുംബയിലേക്ക് പുറപ്പെടുന്ന ദിവസം “ആഗസ്റ്റ് 28“ അന്ന് വൈകീട്ട് 8 മണിക്കാണ് ട്രെയിൻ ഞാൻ 6മണിക്ക് തന്നെ മാർത്തഹളിയിൽ നിന്നും മജസ്റ്റിക്ക് ബസ്സ് പിടിച്ചു അവിടെ നിന്ന് സാധാരണ മജസ്റ്റിക്കിലേക്ക് 1മണിക്കൂർ മതി എന്റെ കാലക്കേടിനും അവമ്മാരുടെ ഭാഗ്യത്തിനും എങ്ങാനും ട്രാഫിക്കിൽ പെട്ടാലും ഒരു ഒന്നരമണിക്കൂർ കൊണ്ട് അവിടെ എത്തും എന്ന് കണക്ക് കൂട്ടിയാണ് ഞാൻ 6മണിക്ക് തന്നെ ബസ്സ് പിടിച്ചത്
അങ്ങനെ ആ നീലയും വെള്ളയും നിറത്തിലുള്ള “ബി എം ടി സി“ ബസ്സ് എന്നെയും വഹിച്ചുകൊണ്ടുള്ള കുതിപ്പ് തുടങ്ങി..... “എച്ച് ഏ ഏൽ“ ഏർപ്പോട്ടിന്റെ മുന്നിൽനിന്നും തുടങ്ങിയതാണ് ട്രാഫിക്ക് ജാം അങ്ങ് കോർപ്പറേഷൻ സർക്കിൾ വരെ ഒടുക്കത്തെ ബ്ലോക്ക്..... ദൈവമേ.... ഞാൻ പെട്ടോ???!!!!!!!!
മുബൈയിൽ പോകാൻ പറ്റാത്തതിലല്ല എനിക്ക് വിഷമം ആകെ കയ്യിലുണ്ടായിരുന്ന കാശുകൊണ്ടാണ് ടിക്കേറ്റ് എടുത്തത് “അത് പാറക്കടിച്ചോ“??? എന്നായിരുന്നു കയ്യിലെ നഖം തിന്നും ഐടിപിയെല്ലിൽനിന്നും ഇൻഫോസിസ്സിൽ നിന്നും പണികഴിഞ്ഞ് പോകുന്ന “കളറുകളെ” നോക്കിയും കന്നടക്കാരെ മനസ്സിൽ തെറിവിളിച്ചും ഞാൻ ബസ്സിൽ കഴിച്ച് കൂട്ടി അങ്ങനെ ബസ്സ് മെജസ്റ്റിക്ക് ബസ്റ്റാന്റിൽ എത്തുമ്പോ സമയം 7.50 ബസ്സിൽ നിന്ന് ചാടിയിറങ്ങി എന്റെ തൂവൽ പോലെ ഉള്ള ബാഗ് എടുത്ത് ഓടിത്തുടങ്ങി സ്റ്റേഷനിലേക്ക് തൂവലിന്റെ കനം കൊണ്ട് എനിക്ക് ശരിക്കും ഓടാൻ പറ്റുന്നുണ്ടായിരുന്നില്ല രണ്ടിണ്ടത്ത് ഞാൻ തട്ടി വീഴാൻ പോയി രണ്ടുമൂന്ന് പേരെ ഞാൻ തട്ടിതെറുപ്പിച്ചു പിന്നിൽനിന്നും ഉയർന്ന് വരുന്ന കന്നഡ തെറികൾ ഭാഷ എനിക്ക് മനസിലായേ ഇല്ല “സത്യം“!!!
ഒരു വിധം ഞാൻ 8.05ന് ഞാൻ സ്റ്റേഷനിൽ എത്തി എനിക്ക് പോകേണ്ട ഉദ്യാൻ എക്സ്പ്രസ്സ് ദാ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ സ്റ്റാർട്ടാക്കി നിർത്തി ഡ്രൈവർ ആക്സിലേറ്റർ ഒന്ന് ചവിട്ടി റേസാക്കി ചൂടാക്കി നിർത്തിയിരിക്കുന്നു എന്റെ ടിക്കറ്റ് ആർ എ സി ആയിരുന്നു ഈശ്വരാ ഇനി അത് ഏത് കമ്പാർട്ട്മെന്റാണാവോ??? ഞാൻ രണ്ടുമുന്ന് കോട്ടിട്ട ചേട്ടമ്മാരോട് ചോദിച്ചു അവമ്മാർക്കും ഒരു പിടിയുമില്ല... ലാലുവണ്ണൻ എന്തിനാണാവോ ഇവർക്കൊക്കെ ശംബളം കൊടുക്കുന്നേ???
ഞാൻ നേരെ ജോസിനെ വിളിച്ചു അവൻ ഓഫീസിൽ ഉണ്ട് പി എൻ ആർ നമ്പർ പറഞ്ഞുകൊടുത്തു “ഏസ് 5 ‘45‘“ കമ്പാർട്ട്മെന്റ് കിട്ടി..... ചാടി അതിൽ കയറി ബാഗ് ബർത്തിൽ വെച്ച് സീറ്റിൽ ഇരുന്നു “ഹൂ.............. അമ്മേ.... ആശ്വാസമായി” ഡ്രൈവർ ട്രെയിൻ ഫസ്റ്റിലിട്ട് പതിയെ മുന്നോട്ടെടുക്കാൻ തുടങ്ങി ഇരുമ്പ് ഉരയുന്ന ശബ്ധം പതിയെ അത് താളത്തിലായി... അങ്ങനെ ഒരു പുതിയ യാത്രയുടെ തുടക്കമായി...... എന്റെ ജീവിതതിന്റെ ഗതി തന്നെ മാറ്റിയ യാത്രയായിരുന്നു എന്ന് മുംബൈയിൽ എത്തിയ ശേഷമാണ് മനസിലായത്............
Subscribe to:
Posts (Atom)
