Thursday, October 16, 2008

ബങ്കളുരു 2 മുംബൈ

ബങ്കളുരുവിൽ കിട്ടിയ പണിയും കളഞ്ഞ് നാട്ടിൽ അനിയത്തീടെ വിവാഹ നിശ്ചയത്തിനു പോയി തിരിച്ച് കന്നടനാട്ടിലെത്തി
ഉള്ള ഗംബ്ലീറ്റ് ആഡ് ഏജസികളുടെയും കൺസൾടെൻസിയുടെയും പടിനിരങ്ങി നടക്കുന്ന നാളുകളിലാണ് വിജിൽ മുംബയിലെക്ക് വിളിക്കുന്നത് “ടേ രായപ്പാ നീ ഇപ്പോ അവിടെ തെണ്ടി തിരിഞ്ഞ് നടക്കുകയല്ലേ ഒരു കാര്യം ചെയ്യ് മുംബയിൽ വന്ന് രണ്ട് ദിവസം തെണ്ടീട്ട് പോ” ജോലീം കൂലീം ഇല്ലാത്ത എനിക്ക് എന്ത് പ്രശനം???? ഡാ അളിയാ എന്റെ കയ്യിൽ ആകെ 500 രൂഫാ മാത്രമേ ഉള്ളൂ എന്ത് ചെയ്യും????? ലവൻ പറഞ്ഞു 500 ഉണ്ടല്ലോ നീ ഒരു കാര്യം ചെയ്യ് പോയി മുംബൈയിലെക്ക് ഒരു ടിക്കറ്റ് എടുക്ക് ബാക്കി നമുക്ക് വരുന്നടത്ത് വെച്ച് കാണാം


അങ്ങനെ ഞാൻ മാർത്തഹളിയിലെ ജിയോ ട്രാവത്സിൽ പോയി ഉദ്യാൻ എക്സ്പ്രസ്സിൽ ഒര് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് എടുത്തു.... അങ്ങനെ ആ ദിവസം സമാഗമമായി ഞാൻ മുംബയിലേക്ക് പുറപ്പെടുന്ന ദിവസം “ആഗസ്റ്റ് 28“ അന്ന് വൈകീട്ട് 8 മണിക്കാണ് ട്രെയിൻ ഞാൻ 6മണിക്ക് തന്നെ മാർത്തഹളിയിൽ നിന്നും മജസ്റ്റിക്ക് ബസ്സ് പിടിച്ചു അവിടെ നിന്ന് സാധാരണ മജസ്റ്റിക്കിലേക്ക് 1മണിക്കൂർ മതി എന്റെ കാലക്കേടിനും അവമ്മാരുടെ ഭാഗ്യത്തിനും എങ്ങാനും ട്രാഫിക്കിൽ പെട്ടാലും ഒരു ഒന്നരമണിക്കൂർ കൊണ്ട് അവിടെ എത്തും എന്ന് കണക്ക് കൂട്ടിയാണ് ഞാൻ 6മണിക്ക് തന്നെ ബസ്സ് പിടിച്ചത്
അങ്ങനെ ആ നീലയും വെള്ളയും നിറത്തിലുള്ള “ബി എം ടി സി“ ബസ്സ് എന്നെയും വഹിച്ചുകൊണ്ടുള്ള കുതിപ്പ് തുടങ്ങി..... “എച്ച് ഏ ഏൽ“ ഏർപ്പോട്ടിന്റെ മുന്നിൽനിന്നും തുടങ്ങിയതാണ് ട്രാഫിക്ക് ജാം അങ്ങ് കോർപ്പറേഷൻ സർക്കിൾ വരെ ഒടുക്കത്തെ ബ്ലോക്ക്..... ദൈവമേ.... ഞാൻ പെട്ടോ???!!!!!!!!


മുബൈയിൽ പോകാൻ പറ്റാത്തതിലല്ല എനിക്ക് വിഷമം ആകെ കയ്യിലുണ്ടായിരുന്ന കാശുകൊണ്ടാണ് ടിക്കേറ്റ് എടുത്തത് “അത് പാറക്കടിച്ചോ“??? എന്നായിരുന്നു കയ്യിലെ നഖം തിന്നും ഐടിപിയെല്ലിൽനിന്നും ഇൻഫോസിസ്സിൽ നിന്നും പണികഴിഞ്ഞ് പോകുന്ന “കളറുകളെ” നോക്കിയും കന്നടക്കാരെ മനസ്സിൽ തെറിവിളിച്ചും ഞാൻ ബസ്സിൽ കഴിച്ച് കൂട്ടി അങ്ങനെ ബസ്സ് മെജസ്റ്റിക്ക് ബസ്റ്റാന്റിൽ എത്തുമ്പോ സമയം 7.50 ബസ്സിൽ നിന്ന് ചാടിയിറങ്ങി എന്റെ തൂവൽ പോലെ ഉള്ള ബാഗ് എടുത്ത് ഓടിത്തുടങ്ങി സ്റ്റേഷനിലേക്ക് തൂവലിന്റെ കനം കൊണ്ട് എനിക്ക് ശരിക്കും ഓടാൻ പറ്റുന്നുണ്ടായിരുന്നില്ല രണ്ടിണ്ടത്ത് ഞാൻ തട്ടി വീഴാൻ പോയി രണ്ടുമൂന്ന് പേരെ ഞാൻ തട്ടിതെറുപ്പിച്ചു പിന്നിൽനിന്നും ഉയർന്ന് വരുന്ന കന്നഡ തെറികൾ ഭാഷ എനിക്ക് മനസിലായേ ഇല്ല “സത്യം“!!!


ഒരു വിധം ഞാൻ 8.05ന് ഞാൻ സ്റ്റേഷനിൽ എത്തി എനിക്ക് പോകേണ്ട ഉദ്യാൻ എക്സ്പ്രസ്സ് ദാ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ സ്റ്റാർട്ടാക്കി നിർത്തി ഡ്രൈവർ ആക്സിലേറ്റർ ഒന്ന് ചവിട്ടി റേസാക്കി ചൂടാക്കി നിർത്തിയിരിക്കുന്നു എന്റെ ടിക്കറ്റ് ആർ എ സി ആയിരുന്നു ഈശ്വരാ ഇനി അത് ഏത് കമ്പാർട്ട്മെന്റാണാവോ??? ഞാൻ രണ്ടുമുന്ന് കോട്ടിട്ട ചേട്ടമ്മാരോട് ചോദിച്ചു അവമ്മാർക്കും ഒരു പിടിയുമില്ല... ലാലുവണ്ണൻ എന്തിനാണാവോ ഇവർക്കൊക്കെ ശംബളം കൊടുക്കുന്നേ???
ഞാൻ നേരെ ജോസിനെ വിളിച്ചു അവൻ ഓഫീസിൽ ഉണ്ട് പി എൻ ആർ നമ്പർ പറഞ്ഞുകൊടുത്തു “ഏസ് 5 ‘45‘“ കമ്പാർട്ട്മെന്റ് കിട്ടി..... ചാടി അതിൽ കയറി ബാഗ് ബർത്തിൽ വെച്ച് സീറ്റിൽ ഇരുന്നു “ഹൂ.............. അമ്മേ.... ആശ്വാസമായി” ഡ്രൈവർ ട്രെയിൻ ഫസ്റ്റിലിട്ട് പതിയെ മുന്നോട്ടെടുക്കാൻ തുടങ്ങി ഇരുമ്പ് ഉരയുന്ന ശബ്ധം പതിയെ അത് താളത്തിലായി... അങ്ങനെ ഒരു പുതിയ യാത്രയുടെ തുടക്കമാ‍യി...... എന്റെ ജീവിതതിന്റെ ഗതി തന്നെ മാറ്റിയ യാത്രയായിരുന്നു എന്ന് മുംബൈയിൽ എത്തിയ ശേഷമാണ് മനസിലായത്............

8 comments:

ജോസ്‌മോന്‍ വാഴയില്‍ said...

“അങ്ങനെ ഒരു പുതിയ യാത്രയുടെ തുടക്കമാ‍യി...... എന്റെ ജീവിതതിന്റെ ഗതി തന്നെ മാറ്റിയ യാത്രയായിരുന്നു എന്ന് മുംബൈയിൽ എത്തിയ ശേഷമാണ് മനസിലായത്............“

എന്റേയും ജീവിതത്തിന്റെ ഗതി മാറ്റാനായിരുന്നു നിന്റെ ഈ യാത്രാന്ന്... നീ എഴുന്നെള്ളിയതിനു ശേഷമാടാ ഞാനറിഞ്ഞേ...!!!! ഹോ... എച്.എ.എല്‍. എയര്‍പോര്‍ട്ടിന്റെ അവിടുന്നുള്ള ആ ട്രാഫിക് ജാമിനും എന്നെ രക്ഷിക്കാനായില്ലാല്ലോ...!!! അല്ലെങ്കീലും ആവശ്യനേരത്തൊന്നും ഈ ട്രാഫിക് ജാം ഉപകരിക്കില്ലാ...!!! നമ്മളീ ബസില്‍ യാത്ര ചെയുന്ന നേരത്ത് അബദ്ധത്തിലെങ്ങാനും ഒരൂ ‘കളര്‍’ അടുത്തു വന്നിരുന്നാല്‍... ഇന്നിത്തീരി ട്രാഫിക് ജാമുണ്ടാവണേന്ന് നമ്മള്‍ ആഗ്രഹിക്കും... എന്നാല്‍ അന്ന് ട്രാഫിക് പോയിട്ട്... വെറുതെ ഓവര്‍ടേക് ചെയ്യാന്‍ പോലും ഒരു വണ്ടി കാണില്ലാ റോഡില്‍...!!!! ങ്ഹാ... വരാനുള്ളത് ട്രാഫിക് ജാമില്‍ തങ്ങില്ലാന്നല്ലേ...!!!!

ശ്രീ said...

എന്നിട്ട്???

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതു പിന്നെ അങ്ങനെയല്ലേ വരൂ. ബാംഗ്ലൂരു ജോലി കിട്ടി തിരുവനന്തപുരത്തെ ജോലിക്ക് രാജി കൊടുക്കാന്‍ ഞാന്‍ ഓടിയ ഓട്ടം...അന്ന് ട്രാഫിക് പോരാഞ്ഞ് മഴേം!!!


ഓടോ:ശ്ശെടാ ആഗസ്റ്റ് വരെ മാറത്തഹള്ളീലുണ്ടായിരുന്നാ!!!

ഉപാസന || Upasana said...

aNNOOO

wot happened there at Mumbai.
Raj thakkarey pidiche chief aakiyO..?
:-)

hi said...

ennittu bakki enthu sambhavichu kondirikkunnu ennum koodi ezhuthanedaa.a mumbail ethiya sesham ulla ninte jeevacharithram ariyaan kothi aakunnu. ithinte second part enthaayalum venam.

chumma chila thamarappoovukal said...

അടുക്കള യുദ്ധക്കളം
ഉള്ളിത്തൊലികള്‍ അക്ഷൌഹിണികള്‍
പടവലങ്ങകള്‍ കാ‍ലാളുകള്‍
കടുകുവറുക്കലിന്റെ ആഗ്നേയം
ഒറ്റ പോരാളിയായി ഞാന്‍
തളര്‍ന്ന്............

മേരിക്കുട്ടി(Marykutty) said...

ബാക്കി പറയൂ...

Muralee Mukundan , ബിലാത്തിപട്ടണം said...

plz contne ur story