Thursday, December 31, 2009
ഈ ആരാധകന്മാരെകൊണ്ട് തോറ്റു...
എന്താ ചെയ്യുക ഈ ആരാധകന്മാരെകൊണ്ട് ഞാന്‍ തോറ്റു... ഞാന്‍ എന്ത് ചെയ്യുകയാണെന്നും നോക്കി ഇരിക്കുവാ പത്രത്തീകൊടുക്കാന്..... സ്വീഡനിലെ ചില ആരാധകരുടെ ചെയ്ത് ഒന്ന് കണ്ടുനോക്ക്.....
Saturday, December 5, 2009
പെട്രോള്‍ പമ്പിലെ തട്ടിപ്പ്
ഇപ്പോഴും പലരും ഇരയായി കൊണ്ടിരിക്കുന്ന പെട്രോള്‍ പമ്പിലെ ഈ പകല്‍ കൊള്ളയെ പറ്റിയാവാം ഇത്തവണ. ബാങ്ങ്ലൂരില്‍ പൊതുവേ കണ്ടു വരുന്ന ഈ തട്ടിപ്പ് മറ്റു നഗരങ്ങളിലും, ചെറു ടൌണുകളിലും എത്ര കണ്ടു വ്യാപകം എന്നറിയില്ല. പക്ഷെ കേട്ടിട്ടില്ലേ ..
Innovative ideas will spread like a wind . അത് കൊണ്ട് തന്നെ തട്ടിപ്പിന്റെ ഈ പുതിയ മുഖം എവിടെയും എത്തിയിട്ടുണ്ടാവം...
എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഇരുചക്ര വാഹനക്കാരെക്കാള്‍ ഉപരി കാര്‍ ഉപയോഗിക്കുന്നവരെ ആണ് തട്ടിപ്പുകാര്‍ കൂടുതലായി നോട്ടമിടുന്നത്. ആഴ്ചയിലൊരിക്കല്‍ പമ്പില്‍ കയറി 500 /1000 രൂപയുടെ (ഉപയോഗത്തിന് അനുസരിച്ച്) പെട്രോള്‍ അടിക്കുന്നവരാവും മിക്കവരും. പമ്പിലെയ്ക്ക് കയറി ചെല്ലുമ്പോഴേ കൈകാട്ടിഅവരുടെ കൌണ്ടറിലേക്ക് നിങ്ങളെ വിളിക്കുന്നത് നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടോ ജോലിയോടുള്ള സേവന മനോഭാവം കൊണ്ടോ ആണെന്ന് കരുതി എങ്കില്‍ പലപ്പോഴും ആ ധാരണ തെറ്റാണ്. നിങ്ങളില്‍ അവര്‍ പുതിയ ഇരയെ കാണുന്നു,അത് തന്നെ കാരണം (പലപ്പോഴും). .
കാര്‍ കൊണ്ട് കൌണ്ടറില്‍ കയറ്റിയാല്‍ മുന്‍പോട്ടു നീക്കിയിടുവാന്‍ അവര്‍ ആവശ്യപെടുന്നു. പരമാവധി മുന്‍പോട്ടു നീക്കുമ്പോള്‍ നിങ്ങള്‍ക്ക് മെഷീന് reading കാണണമെങ്കില്‍ തിരിഞ്ഞു ചരിഞ്ഞു നോക്കേണ്ടി വരും. നിങ്ങള്‍ 500 ഇന്‍ പെട്രോള്‍ എന്ന് പറയുന്ന്നു. പെട്രോള്‍ അടിക്കുന്നയാല്‍ നിങ്ങളെ വിളിച്ചു 'സര് , സീറോ റീസെറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു മീറ്റര്‍ കാണിക്കും'. അതോടെ ഒരല്പം വിശ്വാസ്യത കൂടുതല്‍ തോന്നുമ്പോള്‍ നമ്മള് പിന്നെ മീറ്ററില്‍ അലസമായെ ശ്രദിക്കുകയുള്ളു . അത് തന്നെ ആണ് അവര്‍ക്ക് വേണ്ടതും. മെട്രോകളില്‍ ആണെങ്കില്‍ മിക്കവരും തുക പറഞ്ഞ ശേഷം ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്ന തിരക്കിലാവും.ഈ സമയം മറ്റൊരു ജീവനക്കാരന് അടുത്ത് വന്നു നിന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഉള്ള ആനുകൂല്യത്ത്തെയും മറ്റും പറ്റി പറഞ്ഞു നമ്മുടെ ശ്രദ്ധ തിരിക്കും. അപ്പോള്‍ പെട്രോള്‍ അടിക്കുന്നായാല്‍,' സര്, കഴിഞ്ഞു' എന്ന് പറയും...
നോക്കുമ്പോള്‍ 100 രൂപയ്ക്കെ അടിച്ചിട്ടുണ്ടാവൂ. 'ഞാന്‍ 100 അല്ല 500 ആണ് പറഞ്ഞത് എന്ന് നിങ്ങള്‍ സ്വാഭാവികമായും പറയും'
'സോറി സര്' പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും പെട്രോള്‍ അടിച്ചു തുടങ്ങും. ഈ സമയം മറ്റേ ജീവനക്കാരന് നിങ്ങളുടെ കയില് നിന്ന് കാര്‍ഡ് വാങ്ങുന്ന തിരക്കിലാവും. ബാക്കി 400 കൂടെ അടിക്കുന്നു. കാര്‍ഡ് സ്വയ്പ്പ് ചെയ്തു ബില്‍ തരുന്നു. എല്ലാം ശുഭം..
പക്ഷെ പലപ്പോഴും ഇതിന്റെ ഇടയ്ക്ക് നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കാം. നടന്ന സംഭവങ്ങള്‍ ഒന്ന് കൂടെ ആലോചിച്ചു നോക്കു. ആദ്യം സീറോ റീസെറ്റ് ചെയ്തു 100 അടിച്ച ജീവനക്കാരന് ബാക്കി അടിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ അശ്രദ്ധ മുതലെടുത്ത് വീണ്ടും സീറോ റീസെറ്റ് ചെയ്യില്ല. പകരം 100 ഇല് നിന്ന് നിന്ന് അടിച്ചു തുടങ്ങുന്ന അയാള്‍ 400 ആവുമ്പോള്‍ നിര്‍ത്തുന്നു. നിങ്ങളുടെ മനസ്സിലെ കാല്ക്കുലേറ്ററില് 100 + 400 = 500 എന്ന കൃത്യമായ കണക്കു വരുമെങ്കിലും ശരിക്ക് സംഭവിച്ചത്...
0 -100 (100) + 100 - 400 (300) = 400 രൂപയ്ക്കുള്ള പെട്രോള്‍ മാത്രമേ അടിച്ചിട്ടുള്ളൂ എന്നതാണ് . ബാക്കി 100 രൂപ ഗോവിന്ദ.
എങ്ങനെയുണ്ട് പുതിയ hi-tech തട്ടിപ്പ്. ഇനി ഈ തട്ടിപ്പ് കണ്ടു പിടിച്ചു നിങ്ങള്‍ ഈ കണക്കു ഒന്ന് ചോദിച്ചു നോക്കു. സോറി സര് തെറ്റ് പറ്റി എന്ന് പറഞ്ഞു ഒന്നും അറിയാത്തത് പോലെ പമ്പ് ജീവനക്കാരന് കൈ കഴുകും. തിരക്കുള്ള പമ്പുകളില്‍ ദിവസം ഒരു കുറഞ്ഞത് 300 കാറുകള്‍ക്ക് പെട്രോള്‍ അടിക്കുമ്പോള്‍ അമ്പതു പേരെ എങ്കിലും ഇങ്ങനെ പറ്റിക്കുനുണ്ടാകും. ആ ഒരു കൌണ്ടറില്‍ മാത്രം ഉള്ള അധിക പിരിവു കുറഞ്ഞത് 5000 രൂപ . ഇനി ഒന്ന് ഓര്‍ത്തു നോക്ക്. കാറിന്റെ മൈലജ് പലപ്പോഴും വിത്യാസം വരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഒരു ഇന്ത്യന്‍ മേട്രോയിലാണോ താങ്കള്‍ ജീവിക്കുന്നത്? എങ്കില്‍ പ്രിയ സുഹൃത്തേ നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപെട്ടിടുണ്ട്.
കുറെ ഏറെ തവണ ഞാനും ഈ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പക്ഷെ കുറ്റം എന്റെത് മാത്രമാണ്. പല കാര്യത്തിലും എന്ന പോലെ ഞാന്‍ പ്രകടിപ്പിച്ച കുറ്റകരമായ അശ്രദ്ധ തന്നെ ആണ് ഇവിടെയും എന്റെ പണം നഷ്ടപെടുത്ത്തിയത്. ഈ ചെറിയ കുറിപ്പ് വായിച്ചു നിങ്ങള്‍ ഈ ചതി മനസിലാക്കിയാല്‍, ഇനി പമ്പില്‍ എത്തുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി നിന്ന് കൃത്യമായി പറഞ്ഞ തുകയ്ക്കുള്ള പെട്രോള്‍ അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുവാന്‍ തുടങ്ങിയാല്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ലക്ഷ്യം സഫലമായി .

എനിക്ക് ഫോര്‍വേഡ് കിട്ടിയ മെയില്‍ ആണ്... ഞാനും ഇതുപോലെ പറ്റിക്കപ്പെട്ടിട്ടുള്ളതിനാല് ആണ് ഇവിടെ ഇടുന്നത്... ഇത് മറ്റേതെങ്കിലും ബ്ലോഗിലോ സൈറ്റിലോ വന്നിട്ടുണ്ടോ എന്ന് അറിയില്ല.... അങ്ങനെ ആണേല്‍ ഒരു കമന്റ് ഇട്ടാല്‍ മതി ഞാന്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാം..
(സര്‍ച്ച് ചെയ്ത് നോക്കിയപ്പോ കണ്ണനുണ്ണി നമ്മുടെ ബൂലോകത്തില്‍ ഇട്ട പോസ്റ്റാണ് എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയിരിക്കുന്നത്...
ഇത് ഇവിടെ ഇടുന്നതില്‍ കണ്ണനുണ്ണിക്ക് വിരോധം ഉണ്ടാകില്ല എന്ന് കരുതുന്നു...)

Friday, October 30, 2009
ഇനിയും നീ എന്നെ ശപിക്കുക
നദിയേറ്റു വാങ്ങാത്ത ബലിതര്‍പ്പണം...
എന്റെ സ്വപ്നങ്ങള്‍ക്കായ് ബലിയൂട്ടിയൂട്ടി ഞാന്‍...
ഗതികിട്ടാത്തൊരാത്മാവായി സ്വയമെരിയവേ...
കണ്ണുനീരുറ്റിയെന്റെ രാവുകള്‍ ആര്‍ദ്രമായി പെയ്തുപെയ്തു
തലയിണകള്‍ കുതിരവെ....
നിന്റെ ശാപമെന്നില്‍ പതിക്കുമെന്നോര്‍ത്തല്ല...
നിന്റെ വാക്കുകള്‍ പൊള്ളിക്കുമെന്നോര്‍ത്തല്ല...
എന്റെ മനസ്സില്‍ പിടയുന്ന നിന്റെ മുഖം...
എന്റെ മനസ്സില്‍ തെളിയുന്ന നിന്റെ ഓര്‍മ്മകള്‍...
ഇനി എവിടെ ഞാന്‍ ഒഴുക്കണം നിന്റെ ഓര്‍മ്മകള്‍...
ഇനി ഞാനെവിടെ ശാന്തി തേടണം...
കരളുരുകി നീ അന്നു പറഞ്ഞ വാക്കുകള്‍...
വഴിമറന്നു ഞാനിങ്ങു നില്ക്കുന്നു ജീവിതപ്പാതയില്‍...
നീ ശ്രവിക്കാതെ പോയ വാക്കുകള്‍
ചുണ്ടുകള്‍ക്കിടയില്‍ ശ്വാസം മുട്ടി പിടഞ്ഞ് പിടഞ്ഞ് കേഴവേ
ഞാന്‍ അലിഞ്ഞലിഞ്ഞു പോകുന്നീ ലഹരിയില്‍
മഹാനഗരത്തിന് നിദ്രയില്ലാതെയുഴലുന്ന രാവുകള്‍
പിടയുന്ന നിന്നോര്‍മ്മകള്‍
ശാന്തി തേടുന്നിതാ ലഹരിയില്‍
ഇനിയും... ഇനിയും നീ എന്നെ ശപിക്കുക...
ഞാന്‍ അശാനതനായ് ഒടുങ്ങട്ടെ...
ഞാന്‍ അശാന്തനായ് അലയട്ടെ...
ഞാന്‍ അനാഥനായ് ഒടുങ്ങട്ടെ....
ഒരു ദിവസം ഞാന്‍ വെള്ളമടിച്ച് സെന്റി ആയി പഴയ കഥകള്‍ പറഞ്ഞപ്പോ
"ഹന്‍ലല്ലത്ത് " എനിക്ക് വേണ്ടി.. പാടിയ കവിത... റെക്കോഡ് ചെയ്ത് എനിക്ക് അയച്ച് തന്നത് "വിജില്‍"

Sunday, August 23, 2009
പ്രീയപ്പെട്ടവളെ.... നിനക്കാശംസകള്‍.....

അങ്ങനെ അവളും പോവുകയാണ്... എന്റെ ചങ്കും പറിച്ചുകൊണ്ട്... വീട്ടുകാര്‍ അവള്‍ക്ക് കല്യാണാലോചന കൊണ്ട് വന്നപ്പോള്‍ അവള് ആദ്യം വിളിച്ച് പറഞ്ഞത് എന്നോടാണ്.... എന്ത് ചെയ്യണം എന്നറിയാന്‍.... അവളുടെ മനസ്സിനോട് ചോദിച്ച് വേണ്ടതുപോലെ ചെയ്യാന്‍ ഞാന്‍ പറഞ്ഞു... ഞാന്‍ എന്നും അവളുടെ മുന്നില്‍ കോമാളിയായിരുന്നു... എന്റെ സ്നേഹം ഫ്രണ്ഷിപ്പിന്റെ തോട് പൊട്ടിച്ച് ഒരിക്കലും വെളിയില്‍ വന്നിരുന്നില്ല... എങ്കിലും അവള്‍ക്ക് അറിയാമായിരുന്നു... എനിക്ക് അവളെ എന്നെക്കാള്‍ ഇഷ്ട്ടമായിരുന്നെന്ന്... പ്രായമായിരുന്നു ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന വന്മതിലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു... ആ വന്മതില് മറികടക്കാന്‍ മാത്രം വലുതായിരുന്നില്ല എന്റെ പ്രായവും പ്രാരാബ്ധവും... ജോലി ഉറപ്പില്ലാത്ത ഏത് നിമിഷവും ഒരു പിങ്ക് സ്ലിപ്പ് കയ്യില്‍ കിട്ടാവുന്ന ഒരു ജോലിയും കയ്യിവെച്ച് എങ്ങനെ ഞാന്‍ അവളുടെ വീട്ടില്‍ പോയി പെണ്ണാലോചിക്കും പോട്ടെ... 23വയസ്സുള്ള ഞാന്‍ എനിക്ക് കല്യാണം കഴിക്കണം എന്ന് എങ്ങനെ എന്റെ വീട്ടില്‍ പറയും?!!! അങ്ങനെയാണ് എന്റെ ചങ്ക് പറിച്ചിട്ടായാലും അവളോട് പൊക്കൊള്ളാന്‍ പറഞ്ഞത്.... എന്റെ അത്രയും സ്നേഹം കൊടുക്കാന്‍ "അവനാല്ലെങ്കിലും" അവള് നല്ല നിലയില്‍ ജീവിക്കട്ടെ....... പ്രീയപ്പെട്ടവളെ.... നിനക്കാശംസകള്‍.....
Wednesday, August 19, 2009
ഓണം വന്നേ......
പുതിയതൊന്നും എഴുതാനില്ല..... എഴുതണം എന്നുണ്ട് എന്നാല്‍ സാഹചര്യം അനുവദിക്കുന്നില്ല... അതുകൊണ്ട് ഒരു പഴയ പോസ്റ്റ് പൊക്കി വീണ്ടും ഇടുന്നു.... വായിച്ചവര്‍ ക്ഷമിക്കുക....
പുലി വരുന്നേ പുലി...
പുലി വരുന്നേ പുലി...
Subscribe to:
Posts (Atom)