
അങ്ങനെ അവളും പോവുകയാണ്... എന്റെ ചങ്കും പറിച്ചുകൊണ്ട്... വീട്ടുകാര്‍ അവള്‍ക്ക് കല്യാണാലോചന കൊണ്ട് വന്നപ്പോള്‍ അവള് ആദ്യം വിളിച്ച് പറഞ്ഞത് എന്നോടാണ്.... എന്ത് ചെയ്യണം എന്നറിയാന്‍.... അവളുടെ മനസ്സിനോട് ചോദിച്ച് വേണ്ടതുപോലെ ചെയ്യാന്‍ ഞാന്‍ പറഞ്ഞു... ഞാന്‍ എന്നും അവളുടെ മുന്നില്‍ കോമാളിയായിരുന്നു... എന്റെ സ്നേഹം ഫ്രണ്ഷിപ്പിന്റെ തോട് പൊട്ടിച്ച് ഒരിക്കലും വെളിയില്‍ വന്നിരുന്നില്ല... എങ്കിലും അവള്‍ക്ക് അറിയാമായിരുന്നു... എനിക്ക് അവളെ എന്നെക്കാള്‍ ഇഷ്ട്ടമായിരുന്നെന്ന്... പ്രായമായിരുന്നു ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന വന്മതിലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു... ആ വന്മതില് മറികടക്കാന്‍ മാത്രം വലുതായിരുന്നില്ല എന്റെ പ്രായവും പ്രാരാബ്ധവും... ജോലി ഉറപ്പില്ലാത്ത ഏത് നിമിഷവും ഒരു പിങ്ക് സ്ലിപ്പ് കയ്യില്‍ കിട്ടാവുന്ന ഒരു ജോലിയും കയ്യിവെച്ച് എങ്ങനെ ഞാന്‍ അവളുടെ വീട്ടില്‍ പോയി പെണ്ണാലോചിക്കും പോട്ടെ... 23വയസ്സുള്ള ഞാന്‍ എനിക്ക് കല്യാണം കഴിക്കണം എന്ന് എങ്ങനെ എന്റെ വീട്ടില്‍ പറയും?!!! അങ്ങനെയാണ് എന്റെ ചങ്ക് പറിച്ചിട്ടായാലും അവളോട് പൊക്കൊള്ളാന്‍ പറഞ്ഞത്.... എന്റെ അത്രയും സ്നേഹം കൊടുക്കാന്‍ "അവനാല്ലെങ്കിലും" അവള് നല്ല നിലയില്‍ ജീവിക്കട്ടെ....... പ്രീയപ്പെട്ടവളെ.... നിനക്കാശംസകള്‍.....