Saturday, December 5, 2009

പെട്രോള്‍ പമ്പിലെ തട്ടിപ്പ്

ഇപ്പോഴും പലരും ഇരയായി കൊണ്ടിരിക്കുന്ന പെട്രോള്‍ പമ്പിലെ ഈ പകല്‍ കൊള്ളയെ പറ്റിയാവാം ഇത്തവണ. ബാങ്ങ്ലൂരില്‍ പൊതുവേ കണ്ടു വരുന്ന ഈ തട്ടിപ്പ് മറ്റു നഗരങ്ങളിലും, ചെറു ടൌണുകളിലും എത്ര കണ്ടു വ്യാപകം എന്നറിയില്ല. പക്ഷെ കേട്ടിട്ടില്ലേ ..
Innovative ideas will spread like a wind . അത് കൊണ്ട് തന്നെ തട്ടിപ്പിന്റെ ഈ പുതിയ മുഖം എവിടെയും എത്തിയിട്ടുണ്ടാവം...


എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഇരുചക്ര വാഹനക്കാരെക്കാള്‍ ഉപരി കാര്‍ ഉപയോഗിക്കുന്നവരെ ആണ് തട്ടിപ്പുകാര്‍ കൂടുതലായി നോട്ടമിടുന്നത്. ആഴ്ചയിലൊരിക്കല്‍ പമ്പില്‍ കയറി 500 /1000 രൂപയുടെ (ഉപയോഗത്തിന് അനുസരിച്ച്) പെട്രോള്‍ അടിക്കുന്നവരാവും മിക്കവരും. പമ്പിലെയ്ക്ക് കയറി ചെല്ലുമ്പോഴേ കൈകാട്ടിഅവരുടെ കൌണ്ടറിലേക്ക് നിങ്ങളെ വിളിക്കുന്നത്‌ നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടോ ജോലിയോടുള്ള സേവന മനോഭാവം കൊണ്ടോ ആണെന്ന് കരുതി എങ്കില്‍ പലപ്പോഴും ആ ധാരണ തെറ്റാണ്. നിങ്ങളില്‍ അവര്‍ പുതിയ ഇരയെ കാണുന്നു,അത് തന്നെ കാരണം (പലപ്പോഴും). .


കാര്‍ കൊണ്ട് കൌണ്ടറില്‍ കയറ്റിയാല്‍ മുന്‍പോട്ടു നീക്കിയിടുവാന്‍ അവര്‍ ആവശ്യപെടുന്നു. പരമാവധി മുന്‍പോട്ടു നീക്കുമ്പോള്‍ നിങ്ങള്ക്ക് മെഷീന്‍ reading കാണണമെങ്കില്‍ തിരിഞ്ഞു ചരിഞ്ഞു നോക്കേണ്ടി വരും. നിങ്ങള്‍ 500 ഇന് പെട്രോള്‍ എന്ന് പറയുന്ന്നു. പെട്രോള്‍ അടിക്കുന്നയാല്‍ നിങ്ങളെ വിളിച്ചു 'സര്‍ , സീറോ റീസെറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു മീറ്റര്‍ കാണിക്കും'. അതോടെ ഒരല്‍പം വിശ്വാസ്യത കൂടുതല്‍ തോന്നുമ്പോള്‍ നമ്മള്‍ പിന്നെ മീറ്ററില്‍ അലസമായെ ശ്രദിക്കുകയുള്ളു . അത് തന്നെ ആണ് അവര്‍ക്ക് വേണ്ടതും. മെട്രോകളില്‍ ആണെങ്കില്‍ മിക്കവരും തുക പറഞ്ഞ ശേഷം ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുക്കുന്ന തിരക്കിലാവും.ഈ സമയം മറ്റൊരു ജീവനക്കാരന്‍ അടുത്ത് വന്നു നിന്ന് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചാല്‍ ഉള്ള ആനുകൂല്യത്ത്തെയും മറ്റും പറ്റി പറഞ്ഞു നമ്മുടെ ശ്രദ്ധ തിരിക്കും. അപ്പോള്‍ പെട്രോള്‍ അടിക്കുന്നായാല്‍,' സര്‍, കഴിഞ്ഞു' എന്ന് പറയും...
നോക്കുമ്പോള്‍ 100 രൂപയ്ക്കെ അടിച്ചിട്ടുണ്ടാവൂ. 'ഞാന്‍ 100 അല്ല 500 ആണ് പറഞ്ഞത് എന്ന് നിങ്ങള്‍ സ്വാഭാവികമായും പറയും'

'സോറി സര്‍' പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും പെട്രോള്‍ അടിച്ചു തുടങ്ങും. ഈ സമയം മറ്റേ ജീവനക്കാരന്‍ നിങ്ങളുടെ കയില്‍ നിന്ന് കാര്‍ഡ്‌ വാങ്ങുന്ന തിരക്കിലാവും. ബാക്കി 400 കൂടെ അടിക്കുന്നു. കാര്‍ഡ്‌ സ്വയ്പ്പ് ചെയ്തു ബില്‍ തരുന്നു. എല്ലാം ശുഭം..


പക്ഷെ പലപ്പോഴും ഇതിന്റെ ഇടയ്ക്ക് നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കാം. നടന്ന സംഭവങ്ങള്‍ ഒന്ന് കൂടെ ആലോചിച്ചു നോക്കു. ആദ്യം സീറോ റീസെറ്റ് ചെയ്തു 100 അടിച്ച ജീവനക്കാരന്‍ ബാക്കി അടിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ അശ്രദ്ധ മുതലെടുത്ത്‌ വീണ്ടും സീറോ റീസെറ്റ് ചെയ്യില്ല. പകരം 100 ഇല്‍ നിന്ന് നിന്ന് അടിച്ചു തുടങ്ങുന്ന അയാള്‍ 400 ആവുമ്പോള്‍ നിര്‍ത്തുന്നു. നിങ്ങളുടെ മനസ്സിലെ കാല്ക്കുലേറ്ററില്‍ 100 + 400 = 500 എന്ന കൃത്യമായ കണക്കു വരുമെങ്കിലും ശരിക്ക് സംഭവിച്ചത്...
0 -100 (100) + 100 - 400 (300) = 400 രൂപയ്ക്കുള്ള പെട്രോള്‍ മാത്രമേ അടിച്ചിട്ടുള്ളൂ എന്നതാണ് . ബാക്കി 100 രൂപ ഗോവിന്ദ.

എങ്ങനെയുണ്ട് പുതിയ hi-tech തട്ടിപ്പ്. ഇനി ഈ തട്ടിപ്പ് കണ്ടു പിടിച്ചു നിങ്ങള്‍ ഈ കണക്കു ഒന്ന് ചോദിച്ചു നോക്കു. സോറി സര്‍ തെറ്റ് പറ്റി എന്ന് പറഞ്ഞു ഒന്നും അറിയാത്തത് പോലെ പമ്പ്‌ ജീവനക്കാരന്‍ കൈ കഴുകും. തിരക്കുള്ള പമ്പുകളില്‍ ദിവസം ഒരു കുറഞ്ഞത് 300 കാറുകള്‍ക്ക് പെട്രോള്‍ അടിക്കുമ്പോള്‍ അമ്പതു പേരെ എങ്കിലും ഇങ്ങനെ പറ്റിക്കുനുണ്ടാകും. ആ ഒരു കൌണ്ടറില്‍ മാത്രം ഉള്ള അധിക പിരിവു കുറഞ്ഞത് 5000 രൂപ . ഇനി ഒന്ന് ഓര്‍ത്തു നോക്ക്. കാറിന്‍റെ മൈലജ് പലപ്പോഴും വിത്യാസം വരുന്നു എന്ന് നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? ഒരു ഇന്ത്യന്‍ മേട്രോയിലാണോ താങ്കള്‍ ജീവിക്കുന്നത്? എങ്കില്‍ പ്രിയ സുഹൃത്തേ നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപെട്ടിടുണ്ട്.

കുറെ ഏറെ തവണ ഞാനും ഈ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പക്ഷെ കുറ്റം എന്റെത് മാത്രമാണ്. പല കാര്യത്തിലും എന്ന പോലെ ഞാന്‍ പ്രകടിപ്പിച്ച കുറ്റകരമായ അശ്രദ്ധ തന്നെ ആണ് ഇവിടെയും എന്‍റെ പണം നഷ്ടപെടുത്ത്തിയത്. ഈ ചെറിയ കുറിപ്പ് വായിച്ചു നിങ്ങള്‍ ഈ ചതി മനസിലാക്കിയാല്‍, ഇനി പമ്പില്‍ എത്തുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി നിന്ന് കൃത്യമായി പറഞ്ഞ തുകയ്ക്കുള്ള പെട്രോള്‍ അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുവാന്‍ തുടങ്ങിയാല്‍ ഇതെഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ലക്‌ഷ്യം സഫലമായി .


എനിക്ക് ഫോര്‍വേഡ് കിട്ടിയ മെയില്‍ ആണ്... ഞാനും ഇതുപോലെ പറ്റിക്കപ്പെട്ടിട്ടുള്ളതിനാല്‍ ആണ് ഇവിടെ ഇടുന്നത്... ഇത് മറ്റേതെങ്കിലും ബ്ലോഗിലോ സൈറ്റിലോ വന്നിട്ടുണ്ടോ എന്ന് അറിയില്ല.... അങ്ങനെ ആണേല്‍ ഒരു കമന്റ് ഇട്ടാല്‍ മതി ഞാന്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാം..

(സര്‍ച്ച് ചെയ്ത് നോക്കിയപ്പോ കണ്ണനുണ്ണി നമ്മുടെ ബൂലോകത്തില്‍ ഇട്ട പോസ്റ്റാണ് എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയിരിക്കുന്നത്...

ഇത് ഇവിടെ ഇടുന്നതില്‍ കണ്ണനുണ്ണിക്ക് വിരോധം ഉണ്ടാകില്ല എന്ന് കരുതുന്നു...)

6 comments:

രായപ്പന്‍ said...

സര്‍ച്ച് ചെയ്ത് നോക്കിയപ്പോ കണ്ണനുണ്ണി നമ്മുടെ ബൂലോകത്തില്‍ ഇട്ട പോസ്റ്റാണ് എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയിരിക്കുന്നത്...

ഇത് ഇവിടെ ഇടുന്നതില്‍ കണ്ണനുണ്ണിക്ക് വിരോധം ഉണ്ടാകില്ല എന്ന് കരുതുന്നു...

http://www.nammudeboolokam.com/2009/10/blog-post_07.html

മാനവധ്വനി said...

rayappa..henthokkeyaa kelkkunnathu!

അനില്‍@ബ്ലോഗ് // anil said...

രായപ്പോ.
ദേ ഇതു കണ്ടില്ലെ?

ഇനി രായപ്പന്‍ തന്നെയാണോ തോമാ?
അതോ തോമയാണോ രായപ്പന്‍?
അതോ ഇതെല്ലാം കണ്ണനുണ്ണിയാണോ?
ആകെ കണ്യൂഷനായി.

thoma said...

@anil

Raayappanum thomayum randu peranu mone.

kabalikkapettavarellam ithu post cheyyan chance undu. Allel mail forward cheyyanum.

i was fooled many times. thats why i posted that in my site.

രഘുനാഥന്‍ said...

കണ്ണനുണ്ണിയുടെ ഒറിജിനല്‍ പോസ്റ്റ്‌ വായിച്ചിരുന്നു...വീണ്ടും അത് തന്നെ കണ്ടപ്പോള്‍ രായപ്പന്‍ കണ്ണനുണ്ണിയുടെ പോക്കറ്റടിച്ചതാണോ എന്ന് തെറ്റിദ്ധരിച്ചു..

Irshad said...

അറിഞ്ഞിരിക്കേന്ണ്ട ഈ വിവരം പങ്കുവെച്ചതില്‍ നന്ദി. കണ്ണനുണ്ണീടെ ഈ പൊസ്റ്റ് കണ്ടിരുന്നില്ല.