Wednesday, July 25, 2007

തലക്കാവേരി

ഫുട്ബോള്‍ കളിയും കഴിഞ്ഞ് വെടിയും പറഞ്ഞ് ഒരോ സനലും കത്തിച്ച്(സിഗരറ്റിനുള്ള കോഡ് ഇത് പ്രയോഗിച്ച് വീട്ടുകാരേ മനോഹരമായി പറ്റിച്ച‌വരുന്നു)ഇരിക്കുന്ന ഞങ്ങള്‍ക്ക് ഒരു പൂതി തലക്കാവേരിയിലെക്ക് വെച്ചുപിടിക്കാ‌ന്‍ രാത്രിതന്നെ തീരുമാനിച്ചു രാവിലെ തലക്കാവേരി........

പയ്യന്നുരില്‍നിന്നും പുളിങ്ങോം വരെ ബസ്സ് അവിടന്നങ്ങോട്ട് “കാല്‍നട“ ഞാനൊന്ന് ഞെട്ടിയോ? എയ് ഇല്ല അങ്ങനെ ഞങ്ങള്‍ ഏഴ്പേര്‍ പോകാന്‍ ‍തീരുമാനിച്ചു ഞാന്‍ ,പ്രവി(ബിസ്ക്‌റ്റ്),ഷിജു(മാമു),ശരത്ത്,വൈശാഖ്,വിനീത്(മാവേലി),പ്രജിഷ്(അംബുട്ടന്‍) അങ്ങനെ ആ സുദിനം? വന്നെത്തി രാവിലെ പുറപ്പെട്ടു പുളിങ്ങോം എത്തി ഭക്ഷണമൊക്കെ വാങ്ങി റെഡിയായി റൂട്ടൊക്കെചോദിച്ചു മനസിലാക്കി. തലക്കാവേരിയിലെക്ക് 18കിമി വീണ്ടും “ഞാനൊന്നുഞെട്ടിയോ? എയ് ഇല്ല“
മലയാളിക്ക് എവിടെ പൊയാലും മലയാളി പാര?യാണല്ലോ? കര്‍ണാ‍ടകാഫോറസ്റ്റ് ഓഫീസിലും ഉണ്ട് ഒരു മലയാളി അങ്ങേര് കാട്ടില്‍കേറാന്‍ വിട്ടില്ല
കാട്ടില്‍ ആനയുണ്ട് പുലിയുണ്ട് കോപ്പുണ്ട്.........അങ്ങനെ നിരവധി ഒഴിവുകള്‍ഒടുവില്‍ കര്‍ണാ‍ടകക്കാരുടെ മുന്നില്‍ കഥകളി കുച്ചുപ്പുടി ഭരതനാട്യം തുടങ്ങിയ കലാപപരുപാടികള്‍ക്ക് ശേഷം ‘മലയാളി‘ കാണാതെ പോകാനനുവാദംതന്നു ആ മലയാളിക്ക് മലയാളത്തിലെ “ചില“ പദങ്ങള്‍ ഉപ‌യോഗിച്ച് അഭിവാദ്യമര്‍പ്പിച്ച് കാട്കയറി സസ്യശാമള കോമളമായ കാട് നിറയെ അരുവികള്‍.....ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍.....
അര്‍മ്മാദം തന്നെ.............ഉച്ചയായി
രാവിലെ 10മണിക്ക് തുടങ്ങിയ നടത്തം ഞാനിത്തിരി തടിച്ചിട്ടാണെ (കുട്ടുകാര്‍ സ്‌നേഹത്തോടെ? “തണ്ണിര്‍ “ എന്ന് വിളിക്കും)
ഭക്ഷണം കഴിച്ചു..........പിന്നെ ഓരോ സിഗരറ്റ് കത്തിച്ചു........പിന്നേയും നടക്കാന്‍ തുടങ്ങി
ആദ്യമൊക്കെ നല്ല സുഖമായിരുന്നു.......പിന്നെഞാനാകെ തളര്‍ന്നു നല്ല എമണ്ടന്‍ കയറ്റം ഒരോകയറ്റത്തിലും ഈ സാഹസത്തിന് പ്രേരിപ്പിച്ച കൂട്ടുകാരുടെ പിതാമഹന്‍‌മാര്‍ക്ക് മലയാളത്തിലെ “ചില“ പദങ്ങള്‍ ഉപ‌യോഗിച്ച് അഭിവാദ്യമര്‍പ്പിച്ച് കയറി

2,3,4,5സമയം പായുന്നു ഞങ്ങളിഴയുന്നു മൊബൈയിലിനാണെങ്കില്‍ സിഗ്നല്‍ കിട്ടുന്നില്ല കൊണ്ട്‌വന്ന ഭക്ഷ്ണവും വെള്ളവും തീര്‍ന്നു ഒരെത്തും പിടിയുമില്ല സമയം7മണി ദൂരെ ചിലവെളിച്ചങ്ങള്‍കണ്ട്തുടങ്ങി കൂട്ടുകാര്‍ക്ക് കുറച്ചാശ്വാസമായി കാരണം ഞാന്‍ അര്‍പ്പിക്കുന്ന അഭിവാദ്യങ്ങള്‍ കുറച്ച് സഹിച്ചാ‍ല്‍മതിയല്ലൊ അപ്പൊ “ഒരു ബോഡ്“ പുലിയുടെ ചിത്രം കൊടുത്ത് അടിയില്‍ ജിലേബി പൊട്ടിച്ചിട്ടിരിക്കുനു(കന്നഡ) വഴി നിറയെ ഇത്തരം ബോഡുകളുണ്ട് കുരങ്ങന്‍,മയില്‍,കാട്ട്പോത്ത് മുതലായവ പക്ഷേ ഇവയെ പോയിട്ട് ഒരു പൂച്ചയെ പോലും ഞങ്ങള്‍ കണ്ടില്ല ആകെ കണ്ടത് ഇത്തിരി ആനപ്പിണ്ടിയാ അവിടെനിന്ന് കുറച്ചൂടെ പോയപ്പൊ ഒരു മുരള്‍ച്ച സമയം7മണിയാണ് കൊടും കാടും

പിന്നെ കുറച്ചകഴിഞ്ഞ് ഒന്നുടെ പഴയ ശബ്ദം പുലിയല്ല ദിനോസര്‍വന്നാലും പുല്ലാണെന്നു പറഞ്ഞ് പിന്നീല്‍ നടന്ന ഞാന്‍ രണ്ടാമതും ശബ്ദം കേട്ടതും മുന്നില്‍ ഒടിയ ഞാന്‍ 2കിമി കഴിഞ്ഞ് റോഡിലാണ് ഒട്ടംനിര്‍ത്തിയത് കുട്ടുകാരും പിന്നിലെത്തി ഹാവൂ ആശ്വാസമായി !!!

കുറച്ചുകഴിഞ്ഞപ്പൊ റോഡിനപ്പുറത്തുനിന്നും അതേ ശബ്ധം ഒടാന്‍ പോയിട്ട് നില്‍ക്കാന്‍ കൂടി ഒരാള്‍ക്കും ശേഷിയില്ല എല്ലാവരും മരണം സ്വീകരിക്കാന്‍‌തയ്യാറായി കണ്ണുകളിറുക്കിയടച്ചു..............












ഒന്നും സംഭവിച്ചില്ല
കാട്ടില്‍നിന്നും ഒരു പോത്ത് ഇറങ്ങിവന്നു പിന്നാലെ ഒരു മനുഷ്യനും വീണ്ടും അതേ ശബ്ധം...........................


പുള്ളിക്കാരനോട് തലക്കാവേരി എങ്ങോട്ടാണെന്നും എവിടെ ചെന്നാല്‍ താമസസൌകര്യം കിട്ടും എന്നും ഞങ്ങള്‍ക്കറിയുന്ന കന്നഡ തമിഴ് മലയാളം ആദിയായ ഭാഷകളില്‍ ചോദിച്ചു പുള്ളിക്കാരന് ഈപ്പറഞ്ഞ ഭാഷകളൊന്നും ഒരു പിടിത്തവുമില്ല അല്ല ഞങ്ങള്‍ക്കോ?.............

ഒടുവില്‍ ആഗ്യഭാഷയില്‍ ഞങ്ങള്‍ കാര്യമവതരിപ്പിച്ചൂ.........പുള്ളി 2കിമി താഴെ ഒരു ഹോട്ടല്‍ ഉണ്ട് എന്നറിയിച്ചു........ഞങ്ങള്‍ അങ്ങോട്ട് വെച്ച് പിടിച്ചു........ അവിടെ എത്തി ഭാഗ്യത്തിന് ഹോട്ടല്‍ ഉടമക്ക് മലയാളം അറിയാമായിരുന്നു.... അവിടെ നിന്നും താഴേക്ക് ഒരു വണ്ടി വിളിച്ച് പറഞ്ഞു വണ്ടിയെത്തി
ഞങ്ങള്‍ തലക്കാവേരിയുടെ താഴെയെത്തി ബാഗമണ്ഡലം.........അവിടെ എത്തിയ ശേഷമാണ് ഒരാശ്വാസ്മായത്

അവിടെ എത്തിയതോടെ ഞങ്ങള്‍ക്ക് അഹങ്കാരം എന്ന വികാരം തല പൊക്കി ഒരു ടീം വെള്ളമടിക്കാനുള്ള് സൌകര്യം നോക്കിപ്പോയി മറ്റുള്ളവര്‍ സിഗരറ്റ് പാന്‍പരാഗ് ഹന്‍സ് തുടങ്ങിയവയുടെ വഴിക്കും എന്തിനേറെ പറയണം ആകെ മൊത്തം അലമ്പായി...........പിറ്റേന്ന് തലക്കാവേരിയില്‍ ദര്‍ശ്ശനം കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ പേഴ്സ്സ് നോക്കിയ ഞങ്ങള്‍ ഞെട്ടിപ്പോയി എല്ലാവരുടെയും കയ്യിലുള്ള കാശും ചേര്‍ത്ത് 60 രൂപ 75പൈസ അവസാനം ആകാശിന് അവിടന്ന് മടിക്കേരിയെത്തി അവിടന്ന് പയ്യന്നുര്‍ ബസ്സ് കിട്ടിയാല്‍ മൊബൈയിലില്‍ വിളിച്ച് കാശ് ബസ്റ്റാന്റിലെത്ത്ക്കം ഇതായിരുന്നു പ്ലാന്‍..........

അങ്ങനെ മടിക്കേരിയെത്തി വീണ്ടും ഞങ്ങള്‍ ഞെട്ടി കാരണം അവിടന്ന് പയ്യന്നുര്‍ക്ക് ബസ്സ് ഇല്ല കണ്ണൂര്‍ വരെ മാത്രമേ ഉള്ളൂ................. അവസാനം ശരത്തിന്റെ മൊബൈയില്‍ വിറ്റു 1000 രൂപക്ക് പിന്നെ അവിടന്ന് ലാവിഷായി പയ്യന്നൂരെക്ക് തിരിച്ചു..............ഞങ്ങളെ സമ്മതിക്കണം.........അല്ലേ?..........



ഇന്നുവരെ ഞങ്ങള്‍ 7 പേരൊഴികെ ആരും ഈ സംഭവമറിഞ്ഞിട്ടില്ല ഇപ്പോ നിങ്ങളും

8 comments:

Rasheed Chalil said...

പിന്നെ... സമ്മതിക്കാണം :) :) :)

സാല്‍ജോҐsaljo said...

സമ്മതിച്ചിരിക്കുന്നു. കൊച്ചു കള്ളന്‍!!:)

അപ്പു ആദ്യാക്ഷരി said...

രജീഷ് നല്ല വിവരണം.

ഒരു അഭിപ്രായമുണ്ട്, തമാശ കലര്‍ത്തി എഴുതിയാലേ ബ്ലോഗില്‍ ആളുകള്‍ വായിക്കൂ എന്നൊരു മുന്‍‌വിധിയോടെ എഴുതാതിരിക്കുക. നല്ലപോസ്റ്റുകള്‍ അധികം തമാശയില്ലാതെ എഴുതിയാലും വായനക്കാരുണ്ടാ‍വും.

മുക്കുവന്‍ said...

ഹമ്മോ തിരിച്ചെത്തിയല്ലെ.. നന്നായി. ഇനി അങ്ങനെ ഒരു പുറപ്പാട് ഉണ്ടാവില്ല അല്ലേ!

Areekkodan | അരീക്കോടന്‍ said...

സമ്മതിക്കണം.....സമ്മതിച്ചിരിക്കുന്നു.

m.unnikrishnan said...

da super kadha....

രായപ്പന്‍ said...

ഇവിടെ കമന്റിയ എല്ലാവര്‍ക്കും നന്ദി.......

Anonymous said...

Bagyavan