Thursday, July 10, 2008

കടിഞ്ഞൂല്‍ പ്രണയം

കോളേജില്‍ ചേര്‍ന്നപ്പോ തൊട്ട് ഇന്നല്ലേല്‍ നാളെ എനിക്ക് ജീവിതം തരാന്‍ ഒരു പെണ്മണി എന്റെ മുന്നിലേക്ക്
കോളേജ് സ്റ്റോപ്പിലെത്തുമ്പോ കണ്ണൂര്‍ ബസ്സ് പോകുന്ന സ്പീഡില്‍ വരും എന്ന് കരുതി സമാധാനിച്ച് നടക്കുന്ന സമയം
അങ്ങനെ ആ കാത്തിരിപ്പ് ദിവസ്ങ്ങള്‍ നീണ്ടു ദിവസ്ങ്ങള്‍ ആഴ്ച്ചകള്‍ക്ക് വഴിമാറി ആഴ്ച്ചകള്‍ ബാഷ സിനിമയില്‍ രജനി വരുമ്പോ
നാട്ടുകാര്‍ മാറുന്നതുപോലെ മാസങ്ങള്‍ക്ക് വഴിമാറി പക്ഷേ ബസ്സിന്റെ പോയിട്ട് ഒരു സൈക്കിന്റെ സ്പീഡില്‍ പോലും ആരും
അതുവഴി വന്നില്ല. അങ്ങനെ ഒന്നാം വര്‍ഷം തന്നെ എക്കണോമിക്ക്സില്‍ നിന്ന് മലയാളത്തിലെക്ക് ഇതുവരെ ആരും
ശ്രമിച്ചിട്ടില്ലാത്ത തരം ഒരു കുതിച്ച് ചാട്ടം നടത്തി( അത് എനിക്ക് ഡിമാന്റും സപ്ലെയും പോസിബിളിറ്റി കര്‍വ്വും കുന്തവും കുടച്ചക്രവും ഒന്നും
മനസിലാകാഞ്ഞിട്ടാണ് എന്ന് അസൂയക്കര്‍ പറഞ്ഞ് നടക്കുന്നുണ്ട് അത് ഒരു വശം എന്നാല്‍ പിന്നീട് എന്റെ ബസ്റ്റ് കൂട്ടുകാരന്‍ ആയി മാറിയ സജീഷിന്
അവന്‍ +2 മുതല്‍ പിന്നാലെ നടക്കുന്ന അവന്റെ പെണ്ണിനെ കാണാനാണ് എന്നതായിരുന്നു ഞാന്‍ പുറമേ പറഞ്ഞിരുന്നത്) അങ്ങനെയെങ്കിലും
കോളേജിലെ തരുണീമണികള്‍ സ്നേഹിക്കുന്നവര്‍ക്കായി ബി ഏ യിലെ ഗ്ലാമര്‍ ബാച്ചായ എക്കണോമിക്ക്സ് വിട്ട് മലയാളത്തിലെക്ക്
പോയ ചുള്ളന്‍ ചെക്കനാ അവനെ ഒന്ന് പ്രേമിച്ചേക്കാം എന്ന് കരുതാന്‍ വേണ്ടിതന്നെ ആയിരുന്നു എനിട്ടും മി:ചങ്കരന്‍ നൌ ഓള്‍സോ കോക്കനട്ട് ട്രീ
എന്ന് പറഞ്ഞപോലെ എന്റെ കാര്യത്തില്‍ നോ ഇമ്പ്രൂവ് മെന്റ്

അങ്ങനെ ഒരു വിധം ഞാന്‍ ഫസ്റ്റിയര്‍ കഴിഞ്ഞു അതിനുള്ളില്‍ ഞാന്‍ എനിക്ക് പെണ്‍ കുട്ടികളോട് സംസാരിക്കാനുള്ള മടി(പേടി എന്നും പറയാം)
മാറ്റിയെടുത്തു 5-8 വര്‍ഷത്തെ ബോയിസ് സ്കൂള്‍ പഠനത്തിന്റെ പരിണിതഫലം പിന്നീട് +2വിലും എനിക്ക് ഈ മടിമ്മൂലം പെണ്‍ സുഹൃത്തുക്കള്‍
കുറവായിരുന്നു എന്ന് വെച്ചാ ഒരാള്‍ അതെ ഒരാള്‍ മാത്രം ഒരു രേഷ്മ അവളോട് ഞാന്‍ സംസാരിച്ച് തുടങ്ങിയത് തന്നെ +2 കഴിയാറായപ്പോഴായിരുന്നു
ആണ്‍ കുട്ടികള്‍ക്കിടയിലും മാഷമ്മാരുടെ ഇടയിലും പോക്കിരിയായിരുന്ന ഞാന്‍ പെണ്‍ കുട്ടികളുടെ മുന്നില്‍ പെണ്ണ് കാണാന്‍ വന്ന ചെക്കന്റെ മുന്നില്‍
ചായ കൊണ്ട് ചെന്ന പെണ്ണിനെ പോലെ നാണിച്ചു നഖം കടിച്ചു(ഛെ!!!!) അങ്ങനെ ഒരുവിധം പെണ്‍ കുട്ടികളോട് സംസരിക്കാനുള്ള നാണം(പിന്നേ അങ്ങനത്തവനാ
പ്രേമിക്കാന്‍ നടക്കുന്നേ) മാറ്റി വരുമ്പോഴേക്കും ഓന്നാം വര്‍ഷം കടന്ന് പോയി

അങ്ങനെ രണ്ടാം വര്‍ഷം........... ഞാന്‍ ഒരിക്കലും സ്വന്തം ഡിപ്പാര്‍ട്ട്മെന്റിന് വിട്ട് കളിച്ചിട്ടില്ല ഞാന്‍ പ്രേമിച്ച(ഞാന്‍ മാത്രം അതായത് വണ്‍ വേ) മൂന്ന് തരുണീസും സ്വന്തം
ഡിപ്പു. മാസങ്ങള്‍ കടന്ന് പോയി ജൂനിയേസ് വന്നു ഈശ്വരാ ഇതിലാരെ പ്രേമിക്കും??!!!!! ആരെയായാലും മതി മനുഷ്യനെ മെനക്കെടുത്താതെ ഒന്ന് പോടെ എന്ന് ഉള്ളീന്ന്
ആരോ പറഞ്ഞോ??? ഏയ്!!! അവസാനം ഞാന്‍ അവളെ കണ്ടു അവളെ കണ്ടതും മനസ്സില്‍ ആയിരം പൂമ്പാറ്റകള്‍ ചിറകടിച്ചുയര്‍ന്നു... റോസാപ്പൂ മഴപെയ്തു
പനിനീര്‍ പുഴ ഒഴുകി അവളുടെ പേര് നിഷ(ഒര്‍ജിനല്‍ പേരല്ല) ഞാന്‍ തിരുമാനിച്ചു എന്റെ കൊച്ചുങ്ങളുടെ തള്ള ഇവള്‍ തന്നെ ഏത് ഓഡിറ്റോറിഅത്തീന്ന്
കല്യാണം സാരി ഏത് കളര്‍ ഹണിമ്മൂണ്‍ എവിടെ അങ്ങോട്ട് പോകേണ്ട വണ്ടിവരെ ഞാന്‍ അവിടെ നിന്ന് തീരുമാനിച്ചു. പിന്നെ അവളുടെ പുറകെയായി നടത്തം
ഇരുത്തം കിട.. ഇല്ല ഞാന്‍ ആ ടൈപ്പല്ല!!!! അങ്ങനെ അവളുടെ ഗ്യാങ്ങിനോട് കമ്പിനിയായി മനോരമ മംഗളം തുടങ്ങിയ ‘മ‘ യില്‍നിന്നും തമാശകള്‍ അടിച്ച് മാറ്റി
അവര്‍ക്ക് മുന്നില്‍ തട്ടാ‍ന്‍ തുടങ്ങി അവളുടെ ഫ്രണ്‍സൊക്കെ ചിരിച്ചാലും അവള്‍ ചിരിക്കില്ല ശൊ!! ഈ ചേട്ടന്റെ ഒരു തമാശ എന്ന ഭാവത്തില്‍ ഒന്ന് പുഞ്ചിരിക്കും
(എന്തിനാ കാലമാടാ ഞങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നേ എന്നായിരുന്നു ആ ചിരിയുടെ മീനിങ്ങ് എന്ന് അറിഞ്ഞിരുന്നില്ല) ഒടുക്കം ഞങ്ങടെ വീട്ടിലും മനോരമ
വാങ്ങാറുണ്ട് എന്ന് അവളുടെ ഒരു ഫണ്ട് പറഞ്ഞപ്പോ ഞാന്‍ ആ പതിവ് നിര്‍ത്തി!!!!!!!!!!!!!!! പിന്നെ നെറ്റില്‍ തപ്പാന്‍ തുടങ്ങി ഹും അവരുടെ ആരുടെയും വീട്ടില്‍ നെറ്റില്ലല്ലോ????

എന്റെ രാത്രികള്‍ നിദ്രാവിനീന സുരഭില സമ്പൂര്‍ണ സ്വപ്ന സമാനമായി എന്ന് വെച്ചാ ഉറക്കം കട്ടപുഹ എന്നും രാത്രി ഞാന്‍ അവളെയും കൊണ്ട് ഊട്ടി സ്വിസ്സര്‍ലാന്റ് ജനീവിയ
കുന്നകുളം തിരോന്തോരം അമേരിക്ക തുടങ്ങി ഔഡോരുകളില്‍ ഡ്യുയറ്റ് പാടി. തലയാണയില്‍ ഞാന്‍ അവളെ കണ്ടു എന്നും രാവിലെ 9.30ന് ഉറക്കപ്പായേന്ന് എഴുന്നേറ്റ്
പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞാ കഴിഞ്ഞു എന്നരീതിയില്‍ ഒരു 12 ആകുമ്പോഴേക്കും കോളേജിലേക്ക് പോകുന്ന ഞാന്‍ രാവിലെ 6ന് എഴുന്നേറ്റ് കുളിച്ച് ചുന്ദരക്കുട്ടപ്പനായി
8 ആകുമ്പോഴേക്കും കോളേജിലേക്ക് പോകുന്നത് കണ്ട് അമ്മ വണ്ടറടിച്ചു “പെരുമാളേ എന്റെ മോന് നീ നല്ല ബുദ്ധി കൊടുത്തല്ലോന്ന്” പെരുമാക്ക് ഒരു താങ്ങ്സും പറഞ്ഞു
അമ്മക്കറില്ലല്ലോ ഈ പോക്കിന്റെ ഉദ്ദേശം.


രാവിലെ എന്നും കോളേജിലെക്ക് ഒരു മഞ്ച് മേടിച്ച് പോകും ഇന്ന് ഇത് അവള്‍ക്ക് കൊടുക്കും ഇഷ്ട്ടമാണെന്ന് പറയും എന്നൊക്കെ തീരുമാനിച്ചായിരിക്കും പോകുന്നത്
എന്നാ ആ മന്ഞ്ച് ഞാന്‍ തന്നെ തിന്നേണ്ടിവരും പിന്നെ പിന്നെ അത് 50 പൈസ മിട്ടായി ആയി ഓ എനിക്ക് തിന്നാനല്ലേ ഇത്രയൊക്കെ മതി.......!!!!!!!! ഒടുവില്‍ കൂട്ടുകാര്‍
കളിയാക്കാന്‍ തുടങ്ങി ഒരു പെണ്ണിനോട് ഇഷ്ട്ട്മാണെന്ന് പറയാന്‍ വയ്യാത്ത നീ എന്തിനാടാ മീശയും വെച്ച് നടക്കുന്നേ?????? ഹും കളി എന്നോടോഎന്നാപിന്നെ അത
ചെയ്തിട്ട് തന്നെ കാര്യം പിറ്റേന്ന് തന്നെ മീശയെടുത്തു!!!!!! ഞാനാരാ മോന്‍!!!! പിന്നെ അവര്‍ ആണത്വത്തില്‍ തൊട്ട് കളിക്കാന്‍ തുടങ്ങി നീ ആണാണെന്നുംപറഞ്ഞ്
എന്തിനാടാ നടക്കുന്നേ ന്ന് ചോദിക്കാന്‍ തുടങ്ങി പിന്നെ ലിങ്കമാറ്റ ശസ്ത്രക്രീയ ഒന്നും നടത്താന്‍ വയ്യാത്തതുകൊണ്ട് ഞാന്‍ ആ തീരുമാനമെടുത്തു അവളോട് പറയുക
കിട്ടിയാ ഊട്ടി ഇല്ലേ... ഇല്ല കിട്ടും എന്ന് ഉറച്ച വിശ്വാസത്തോടെ...........

അങ്ങനെ ആ ദിവസം വന്നു രാവിലെ 8 മുതല്‍ മലയാളം 2ഡിസി ക്ലാസിനുമുന്നില്‍ കാവല്‍ നില്‍ക്കുന്ന ഞാന്‍ കൂട്ടുകാരികളില്ലാതെ ഒറ്റക്ക് വരുന്ന അവളെ കണ്ട് ഞെട്ടി
പിന്നെ കരുതി ഇത് തന്നെ അവസരം പറയാം അല്ലേ വിറക്കുന്ന കാലുകളോടെ(പിന്നീട് പലപ്പോഴും ഈ വിറയല്‍ ഉണ്ടായിട്ടുണ്ട് ഇപ്പോ നോ പ്രോബ്ലം) അവളുടെ അടുക്കല്‍ ചെന്നു
നിഷ എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്താ രയിശേട്ടാ???? അത് അത് പിന്നെ നെഞ്ചില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ തായമ്പക വായിക്കുന്നു.......... അത് പി പിന്നെ......
എനിക്ക് എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടാ!! 5രൂപേടെ ബലൂണ്‍ ഫുള്‍ കാറ്റ് നിറച്ചിട്ട് പിന്നെടുത്ത് കുത്തിയ ഒരു ഫീലിങ്ങ് എന്റമ്മോ ആശ്വാസമായി അല്ല മറുപടി
ഇന്ന് ഇന്ന് പറയുന്നില്ലേ നാളെ പറഞ്ഞാലും മതി ഞാന്‍ അവിടന്ന് സ്ഥലം കാലിയാക്കി നേരെ മുത്തുവില്‍ പോയി ഒന്ന് പുകഞ്ഞു അവിടന്ന് നേരെ ആരാധന തിയേറ്ററില്‍
പോയി ഒരു തമിഴ് പടം കണ്ടു വീട്ടിലേക്ക് പോയി ക്ലാസില്‍ കയറുക എന്ന് പതിവ് അപ്പോഴും ഇപ്പോഴും നഹി നഹി!!!!! പിറ്റേന്ന് ഞാന്‍ രാവിലെ വീണ്ടും ഹാജര്‍ വെച്ചു
അവളാണേല്‍ വരുന്നുമില്ല ഈശ്വരാ അവള്‍ വല്ല കടുംകൈയും ചെയ്തോ ഇന്നലെ എന്റെ പറച്ചല്‍ അത്തരത്തില്‍ ഉള്ളതായിരുന്നു തളത്തില്‍ ദിനേശന്‍ ശോഭയോട് തമാശ പറഞ്ഞ
മട്ടിലായിരുന്നു ഞാന്‍ പറഞ്ഞത് ഒടുവില്‍ 9മണിക്ക് അവള്‍ വന്നു ഞാന്‍ അടുത്ത് പോയി ഇരുന്നു ഞാന്‍ ചോദിച്ചു നിഷേ ഞാന്‍ ഇന്നലേ പറഞ്ഞതിന് മറുപടി.........
അവള്‍ക്ക് കൊടുക്കാന്‍ മേടിച്ച 2 മഞ്ച് ഞാന്‍ പതിയെ തൊട്ട് നോക്കി അവള്‍ പറഞ്ഞ് അത്....... അത്....... രയിശേട്ടാ......... അത്........ എനിക്ക് രയിശേട്ടനെ ഒരു ചേട്ടനെ പോലെയെ
കാണാന്‍ പറ്റൂ............................ ചല്‍ക്കി പുല്‍ക്കി ചില്‍(പ്രതീക്ഷയുടെ ചില്ലുകൊട്ടാരം തകര്‍ന്ന് വീണതാ) നിരാശകാമുക ലോകത്തിന് ഒരു മെമ്പര്‍ കൂടി അപ്പറവും ഇപ്പുറവും
തിരിഞ്ഞ് നോക്കാതെ ഞാന്‍ വിട്ടു നേരെ എന്റെ ഗഡീസ് ഉള്ള എക്കണോമിക്സ് ക്ലാസിലേക്ക് വിട്ടു അവിടെനിന്ന് ഒരുത്തനെ പൊക്കി വണ്ടിയിലിട്ടു നേരെ കെ.ടി.ഡി.സി
ബിയര്‍ പാര്‍ലര്‍. അവള്‍ക്ക് കൊടുക്കാന്‍ വാങ്ങിയ മഞ്ച് ആയിരുന്നു അന്ന് എനിക്ക് ബിയറിന് സൈഡ് ഡിഷ്.........

ബിയര്‍ അടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ നിഷയുടെ രൂപം ഞാന്‍ ഒന്ന് അനലൈസ് ചെയ്തത് രണ്ട് ഉണ്ട കണ്ണ് ഇച്ചിരി കോങ്കണ്ണ് ഉണ്ടോന്ന് തംശയം???
പല്ലിന് വിടവില്ലേ?????ചപ്പിയ മൂക്ക് മുടി പോര കളറും പോര ആകെ പെണ്ണ് എന്ന് പറയാവുന്ന ഒരു രൂപം അല്ലാത!! (പണ്ട് കുറുക്കന്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞഅതേ ടോണില്‍) എനിക്ക് തീരെ ചേരില്ല പിന്നെ ഈ ഞാന്‍ തീരുമാനിച്ചു ഇനി എന്റെ ജീവിതത്തില്‍ പെണ്ണില്ല ഈ ഏസ് പിടെ അല്ല രജീഷിന്റെ ജീവിതത്തില്‍ ഒരുപെണ്ണില്ല........ പിറ്റേന്ന് മുതല്‍ ഞാന്‍ പഴയ രജീഷായി 9.30 എഴുന്നേറ്റ് 12ന് കോളേജിലെത്തുന്ന പഴയ രജീഷ്. അങ്ങനെ ഞാന്‍ പെണ്‍ കുട്ടികള്‍ നിക്കുന്ന ഭാഗത്തേക്ക് നോക്കാതെ ആയി ഹും നമ്മുടെ ജീവിതത്തില്‍ അവര്‍ക്കെന്ത് കാര്യം??????? പിറ്റേന്നാണ് ഞാന്‍ അവളെ കണ്ടത് അവളെ കണ്ടതും മുന്‍പ് പറന്ന് പോയതില്‍ ബാലന്‍സുണ്ടായിരുന്ന 10-50 പൂമ്പാറ്റകളും ഇച്ചിരി പനിനീര്‍ പൂക്കളും ഒരരഗ്ലാസ് പനിനീരും എന്തൊക്കെയോ ചെയ്തു..... മറ്റവള്‍ക്ക് വേണ്ടി സെലക്റ്റ് ചെയ്തിരുന്ന സാരി ഞാന്‍ ഇവളെ ഉടുപ്പിച്ചു ഹണിമൂണ്‍ പാക്കേജില്‍ അവളെ തട്ടി ഇവളെ ആഡ് ചെയ്തു ഡ്യൂയറ്റില്‍ അവള്‍ക്ക് പകരം ഇവളെ കാസ്റ്റ് ചെയ്തു പിന്നെ അവളുടെ പിറകെ ആയി നടത്തം ഇരുത്തം കിടത്തം അതെ ഞാന്‍ ആ ടൈപ്പാ!!!!!!!!!!.........................................


പിന്‍ കുറിപ്പ്:1) ഈ കഥയിലെ കഥാപാത്രങ്ങള്‍ എല്ലാവരും ജീവിച്ചിരിപ്പുണ്ട് അമ്മച്ചിയാണേ ഒരാളും ചത്തിട്ടില്ല.
2)കുത്ത് കോമ തുടങ്ങിയ സാധനങ്ങല്‍ മുകളില്‍ പറഞ്ഞവയില്‍ ചേര്‍ത്തിട്ടില്ല ആവശ്യമുള്ളവന്‍ കയ്യില്‍ നിന്ന്
എടുത്ത് ഉപയോഗിക്കേണ്ടതാണ്

10 comments:

hi said...

എന്റെ അളിയാ ..ഇവിടിരുന്നു ചിരിച്ചു മറിയുകയായിരുന്നു. നിന്റെ എഴുത്ത് നല്ല ഭാവി ഉണ്ടെടാ...

മാണിക്യം said...

അതെങ്ങനാ കടിഞ്ഞൂല്‍ ആയത്
ല്ലെ പര്‍ദാ , അത് വിട്ടാല്‍ പോലും
എന്നോട് ഇന്നാള്‍ പറഞ്ഞ മറ്റേ കക്ഷി
അതോ?
“പെരുമാളേ എന്റെ മോന്
നീ നല്ല ബുദ്ധി കൊടുത്തല്ലോന്ന്”... :)

ഇതോ ബുദ്ധി?
എന്തായാലും ഈ സംഭവം അതിന്റെ അവതരണം, നര്‍മം, ശൈലി
തിരഞ്ഞെടുത്ത ബായ്ക് ഗ്രൌണ്ട്
എല്ലാം ഒന്നിനൊന്നുമെച്ചം !
പിന്നെ ഒരു രഹസ്യം നിന്റെ ഈ എഴുത്തിന്റെ പോക്ക് കണ്ടിട്ട് ശരിക്കും ഇത്തിരി കുശുമ്പ്
ഇത്തിരിയെ ഒള്ളുട്ടോ..
നന്നായി വരട്ടെ വല്യാളാവട്ടെ!
എനിക്ക് ഒത്തിരി കുശുമ്പ് വരാനും മാത്രം ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കി മറിച്ചല്ലോ

ന്നാലും ഒരു പെണ്ണിനെക്കാണുമ്പോഴേയ്ക്കും എന്റെ കൊച്ചൂങ്ങടെ തള്ളാ ലെവളുതന്നേന്നു കരുതണത് അടി കിട്ടാത്താ സൂക്കേടാ.

ഒന്നിനൊന്ന്നു മെച്ചമുള്ള വരികള്‍. കോട്ടുന്നില്ല. ആ പോസ്റ്റ് മൊത്തായിട്ടിങ്ങട് പോരും

ഇനീം പോരട്ടെ ഇങ്ങനെ കുറെ

Anonymous said...

ചല്‍ക്കി പുല്‍ക്കി ചില്‍.......

കലക്കി അളിയാ.....
ചിരിച്ച് ചിരിച്ച് മാര്‍ബിള്‍ കപ്പി....

ജ്ജ് ഇനീം എഴുതെടാ....
വായിക്കാനും ചിരിക്കാനും ആളുണ്ട്....

siva // ശിവ said...

വായിച്ച് വല്ലാതെ ചിരിച്ചു പോയി....എത്ര രസകരമാ ഈ കോളേജ് ജീവിതം....

കോളേജില്‍ പഠിക്കുന്ന സമയം വനിതാ എസ് ഐ യ്ക്ക് പ്രേമലേഖനം കൊടുത്ത് വാണിങ് വാങ്ങിയ കാര്യം ഇപ്പോള്‍ ഓര്‍മ്മ വന്നു....

ഇന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ ഹ ഹ...

സസ്നേഹം,

ശിവ

രായപ്പന്‍ said...

എല്ലാവരുടെയും പ്രോത്സാഹനത്തിന് നന്ദി മാണിക്യാമ്മേ കടിഞ്ഞൂല്‍ പ്രണയം എന്നത് കൊണ്ട് ഞാന്‍ വെളിപ്പെടുത്തിയ ആദ്യ പ്രണയം എന്നേ ഉദ്ദേശിച്ചുള്ളൂ പിന്നെ ഇന്നാള്‍ പറന്ഞ കക്ഷി എന്റെ 4ആം ശ്രമത്തിന്റെ ഫലമാ.....
പ്രിയാ ഞാന്‍ സ്നേഹിച്ച എല്ലാ പെണ്‍കുറ്ടികളെയും ഞാന്‍ ആത്മാര്‍ഥമായാ
പ്രേമിച്ചേ ആ ആറ്മാര്‍ഥറ കാണാന്‍ കണ്ണ് അവര്‍ക്കില്ലാതെ പോയി നഷ്ട്ടം അവര്‍ക്ക് തന്നെയാ അങ്ങനെ ആത്മാര്‍ഥമായയതുകൊണ്ടാ ഞാന്‍
എന്റെ കൊച്ചുനങ്ളുടെ തള്ളയായി അവളെ കണ്ടതും
വായ്ക്കാന്‍ നിങ്ങളുണ്ടേല്‍ എഴുതാന്‍ ഞാന്‍ റെഡി
അവസാ‍നം ഒന്ന് മതിയാക്കി പോടെ എന്ന് പറയരുത് എന്ന് മാത്രം......

Rajesh said...

രയീഷേ...നിന്റെ കുട്ടികളുടെ അമ്മയാകാന്‍ കൂട്ടാകാത്ത ആ ''നിഷ'' പണ്ടാരം അടങ്ങിപ്പോട്ടെ...ഇതിനെക്കുറിച്ചാണോ വാല്‍മീകി പാടിയത്...മാ നിഷാ അതാ....:P

smitha adharsh said...

രജീഷേ..കലക്കി കളഞ്ഞല്ലോ..മാഷ..അടിപൊളി പോസ്റ്റ്...ഒരുപാടു ചിരിച്ചു..ഞാന്‍ ഇയാളോട്ഒന്നു കുശുംബിചോട്ടെ...പ്ലീസ്
ഇനിയും എഴുതൂ...വായിക്കാന്‍ ഈ വഴി വരാം..

ആമി said...

രജീഷെ പയ്യന്നൂരില്‍ ഇങ്ങനെ ഒരു മഹാന്‍ ഉണ്ടായിട്ടു ഞങ്ങള്‍ നാട്ടുകാര്‍ അറിഞ്ഞോ?ശേടാ‍......
ചല്‍ക്കി പുല്‍ക്കി ചില്‍(പ്രതീക്ഷയുടെ ചില്ലുകൊട്ടാരം തകര്‍ന്ന് വീണതാ) അമ്മോ കിടിലന്‍

Sreehareesh said...

പയ്യന്നൂരുകാരാ അന്യായം...
Especially ഇത്,
"അവള്‍ക്ക് കൊടുക്കാന്‍ വാങ്ങിയ മഞ്ച് ആയിരുന്നു അന്ന് എനിക്ക് ബിയറിന് സൈഡ് ഡിഷ്........."