Monday, July 14, 2008

എന്റെ സ്വന്തം

എന്റെ ആദ്യ രണ്ട് മൂന്ന് അപ്ലി ശ്രമങ്ങളോടെ എന്റെ വാരിയെല്ലാന്വേഷണ പരീക്ഷണങ്ങള്‍ ഞാന്‍ നിര്‍ത്തിയിരുന്നുഒരു താല്‍പ്പര്യമില്ലായിമ അല്ലാതെ അവസാനം അപ്ലി കൊടുത്ത പെണ്ണിന് സല്‍മാന്‍ ഖാനെ പോലെ ഒരു ചേട്ടന്‍ഉണ്ടായിരുന്നത് കൊണ്ടല്ല.(അങ്ങനെ ഒരാളുമില്ല അവനെ ഞാന്‍ കോളേജിന് താഴെ വെച്ച് കണ്ടിട്ടുമില്ല സത്യം)അങ്ങനെ ഞാന്‍ എന്റെ പ്രസ്ഥാനം മതിയാക്കി ഡിപ്പാര്‍ട്ട്മെന്റില്‍ നല്ല കുട്ടിയായി എല്ലാ അവറും കേറിഇവനാണോ അവന്‍ എന്ന് ടീച്ചേസിന് ഉല്പ്രേക്ഷ ഉണ്ടാക്കി ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് ഇവനേതാ???ഇവനെതിനാ ഈ ക്ലാസില്‍ വന്നിരിക്കുന്നേന്ന് വരെ ചോദിപ്പിച്ചു പിന്നെ അവര്‍ക്ക് മുന്നില്‍ ഈ ക്ലാസിലാണ് ഞാന്‍എന്ന് തെളിയിക്കാന്‍ റജിസ്റ്റര്‍ വരെ റിസര്‍ച്ച് ചെയ്യേണ്ടിവന്നു. പിന്നെ എല്ലാവരുമായി പരിചയപ്പെട്ട് ഇങ്ങനെ നടക്കുന്നകാലം. അപ്പോഴേ ഒരു ശകടം ഉണ്ടായിരുന്നതിനാല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എന്ത് കാര്യത്തിനും ഞാന്‍ ഓടാന്‍ തുടങ്ങിപിന്നെ ടീച്ചേസിന്റെ ഫേവറെറ്റ് സ്റ്റുഡന്റ് ഞാനായി (തട്ടിപ്പല്ല സത്യം പറഞ്ഞതാ അല്ലേല്‍ അസൈന്മെന്റ് സെമിനാറ്തുടങ്ങിയ ഒരു കുന്തവും കൊടുക്കാത്ത എനിക്ക് ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി തരുമോ???) അങ്ങനെ ഫസ്റ്റിയര്‍വന്നു അവര്‍ക്ക് വെല്‍ക്കം പാര്‍ട്ടി കൊടുക്കേണ്ട ചുമതലയും പതിവ് പോലെ ഞാന്‍ സുമേഷ് സനോജ് ശ്രീനാഥ്തുടങ്ങിയ ആത്മാര്‍ഥതയുള്ള വിദ്യാര്‍ഥികളുടെ തലയില്‍ വന്ന് വീണു വെല്‍ക്കം പാര്‍ട്ടി എന്ന് വെച്ചാല്‍ റാഗിങ്ങ് നിരോധിച്ച ഞങ്ങടെ കോളേജില്‍ ടീച്ചേസിന്റെ അനുമതിയോട് കൂടിയുള്ള ഒരു ചെറിയ റാഗിങ്ങ് എന്ന് പറയാംകുറച്ച് കടലാസില്‍ അവതരിപ്പിക്കേണ്ട കലാ-കലാപ പരുപാടികള്‍ എഴുതി അത് നിറക്കിട്ട് എടുത്ത് അതില്‍ കിട്ടുന്നത് അവതരിപ്പിക്കുകയാണ് ഈ സംഭവം ഞങ്ങളുടെ മേല്‍ സീനിയേസ് പ്രയോഗിച്ച കലാപരുപാടികള്‍ ഞങ്ങള്‍ അതിന്റെ തനിമചോരാതെ ജൂനിയേസിലും പ്രയോഗിച്ച് വളരെ കഷ്ട്ടപ്പെട്ട് അവര്‍ക്കിടയില്‍ ഒരു സംഭവമാണ് എന്ന ഇമേജ് ഉണ്ടാക്കിയെടുത്തു അന്ന് ഞാന്‍ ആരെയും ശ്രദ്ധിച്ചില്ലായിരുന്നു അല്ലേലും എത്രയെണ്ണത്തിനെ ശ്രദ്ധിക്കും??????/!!!!!!!!!!!

അങ്ങനെ വെയിറ്റിട്ട് ജൂനിയേസിനോടൊന്നും മിണ്ടാതെ ഉള്ള എയറുമുഴുവന്‍ ചെസ്റ്റില്‍ വെലിച്ച് കേറ്റി മസിലും പിടിച്ച് മെയിന്‍ ബ്ലോക്കില്‍ നടക്കുമ്പോഴാണ് ഞാന്‍ ആ കണ്ണുകള്‍ കണ്ടത് കരക്കിട്ട മീനിനെ പോലെ പിടക്കുന്ന കോളേജില്‍ പരിചയപ്പെടുക എന്ന പേരില്‍ ലൈന്‍ വെലിക്കാന്‍ വല്ല പോസ്റ്റുമുണ്ടോ എന്ന് അന്വേഷിച്ച് നടക്കുന്ന സീനിയേസിന്റെ ഇടയില്‍ ഇരിക്കുന്ന ആ കണ്ണുകള്‍................(ആ കണ്ണുകളെ കുറിച്ച് ഞാന്‍ മുന്നേ നിങ്ങളോട് പറഞ്ഞിട്ടില്ലേ????? ആ സേം കണ്ണുകള്‍)സത്യമായിട്ടും ഒരു പൂമ്പാറ്റ പോയിട്ട് ഒരു കൊതുക് പോലും എന്റെ ഉള്ളീന്ന് പറന്നില്ല വല്ലതും ഉണ്ടായിട്ട് വേണ്ടേ??? കണ്ട അവള്മാര്‍ക്ക്വേണ്ടി ഉള്ള് പൂമ്പാമ്പാറ്റേനീം പറത്തി ഇപ്പോ ഒരാവശ്യ വന്നപ്പോ പറത്താന്‍ ഒരു കൊതുക് പോലും ഇല്ലാത്ത പാറ്റ രഹിതനായി ഞാന്‍ നിന്നു........... അവളെ പരിചയപ്പെടുന്നത് എല്ലാരും നമ്മുടെ ഗഡീസ് തന്നെ.......... ഞാന്‍ പോയി എല്ലാത്തിനെയും വിളിച്ച്“ഡേയ് വാടേ പോയി ക്യാന്റീനില്‍ ചെന്ന് വല്ലതും തട്ടാം” എന്നും പറഞ്ഞ് എല്ലാത്തിനെയും വിളിച്ചു പിന്നെ പോകുന്നവഴിക്ക് ആ പാവം കൊച്ചിനെ എന്തിനാടാ ഇങ്ങനെ ഉപദ്രവിക്കുന്നേന്ന് ഡയഗോല് ഇടാനും മറന്നില്ല അവമ്മാരേം വിളിച്ച് പുറത്തിറങ്ങുമ്പോഞാന്‍ ഒന്ന് തിരിഞ്ഞ് നോക്കി അപ്പോ ആ കണ്ണുകള്‍ എന്നെ നോക്കികൊണ്ടിരിക്കുന്നു..............

എനിക്ക് സന്തോഷമായി അവമ്മാര്‍ക്കെല്ലാം ഞാന്‍ ചായേം ബോണ്ടേം വാങ്ങിച്ച് കൊടുത്തു.....പൈസ പതിവ് പോലെ പറ്റ്(പറ്റിപ്പ്)ആത്മാര്‍ഥമായ ഒരു പ്രണയും അങ്ങനെ എന്നില്‍ പൊട്ടിമുളച്ചു (അല്ലേലും ഞാന്‍ സ്ണേഹിച്ച എല്ലാത്തിനേലും ഞാന്‍ ആത്മാര്‍ഥമായാസ്നേഹിച്ചത് അവള്‍മാര്‍ക്ക് ഫാഗ്യം ഇല്ല) രണ്ട് മൂന്ന് ദിവസം ഞാന്‍ അവളെ ചുറ്റി പറ്റി നിന്നു മൂന്നാം ദിവസം അവള്‍ വന്നത്എന്റെ ഫേവറെറ്റ് ആയ പാവാടയും ബ്ലൌസും ഇട്ട് (ഇപ്പോഴും ഒരു കമ്പില്‍ പാവാടയും ബ്ലൌസും ചുറ്റി വെച്ചാന്‍ ഞാന്‍ അതും നോക്കി നിക്കുംഅത്രക്കിഷ്ട്ടാ എനിക്ക് ആ ഡ്രസ്സും അതിടുന്ന കുട്ടികളെയും) അതും വെള്ള ഈശ്വരാ!!!!!!!!! എന്റെ പെണ്ണ് ഇവള് തന്നെ എന്റെ കൊക്കിന് ജീവനുണ്ടേല്‍ഞാന്‍ ഇവളെ മറ്റാര്‍ക്കും വിട്ട് കൊടുക്കില്ലാന്ന് തീരുമാനിച്ചു ഈറന്‍ മുടിയില്‍ രണ്ട് സൈഡീന്നും കുറച്ച് മുടിയെടുത്ത് നടുവില്‍ മടഞ്ഞിട്ട്തുളസിക്കതിരും ചൂടി നെറ്റിയില്‍ ചന്ദനകുറിയും അതിനുമുകളില്‍ കുംങ്കുമവും ഇട്ട് നിലത്തിഴയുന്ന പാവാട ഒരു കൈകൊണ്ട് ഒന്ന് ഒതുക്കിപ്പിടിച്ച് ഒരു ബേഗ് ചുമലില്‍ ഇട്ട് പതിയെ നടന്ന് വരുന്ന അവളെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു പുറകില്‍നിന്ന് ടീച്ചര്‍ വന്ന് വിളിച്ചപ്പോഴാണ്ഞാന്‍ അറിയുന്നത് ആ നില്‍പ്പില്‍ ഞാന്‍ കുട്ടനാട്ടിന്റെ ഗ്രാമഭംഗില്‍ അവളോടൊന്നിച്ച് ഒരു ഡ്യുയറ്റും കഴിഞ്ഞിരുന്നു..........

കെട്ടുകയാണേല്‍ ഇവളെ മാത്രം ഇല്ലേല്‍ ഞാന്‍ കെട്ടില്ല കട്ടായും എന്ന് ആ നില്‍പ്പില്‍ ഞാന്‍ തീരുമാനിച്ചു ടീച്ചര്‍ കണ്ടതുകൊണ്ട് ക്ലാസില്‍ കേറാതിരിക്കാന്‍വയ്യാത്തത് കൊണ്ട് ഞാന്‍ ക്ലാസില്‍ കയറി എന്റെ ശരീരം മാത്രമേ ക്ലാസില്‍ ഉണ്ടായിരുന്നുള്ളൂ മനസ്സ് സത്യമായിട്ടും എവിടെയായിരുന്നു എന്ന്ഇന്നും എനിക്ക് പിടിയില്ല അന്ന് എന്താണ് ചിന്തിച്ച് കൂട്ടിയത് എന്നും എനിക്ക് ഓര്‍മ്മയില്ല ഒരുവിധം ആദ്യ അവര്‍ കഴിച്ച് കൂട്ടി പിന്നെ അവളുടെ ക്ലാസിനടുത്ത്റോന്ത് ചുറ്റാന്‍ തുടങ്ങി അവളുടെ പേരെന്ത്? ഡിപ്പാര്‍ട്ട്മെന്റ് ഏത്? സ്ഥലം എവിടെ? ഒന്നുമറിയില്ല എല്ലാം കണ്ട് പിടിക്കണം...പ്രേമം ദൂതന്മാരെ പറഞ്ഞ് വിട്ട് അറിയിച്ചാല്‍ 90% സക്സസ്സാകില്ല എന്ന് എവിടെയോ വായിച്ചതിനാല്‍ എന്റെ അപ്ലീസ് ഞാന്‍ കൊറിയര്‍ സര്‍വ്വീസ്വഴി കൊടുത്തിട്ടില്ല ഒരിക്കലും........ അന്ന് ഉച്ചക്ക് ലഞ്ച് ബ്രേക്കിന് ഞാന്‍ എന്റെ ഇഷ്ട്ടം അവളോട് പറയും എന്ന് തീരുമാനിച്ചു

അങ്ങനെ അന്നുച്ചക്ക് അവളുടെ അടുത്ത് ചെന്നു അതുവരെ ഇടംകണ്ണിട്ടും മറഞ്ഞ് നിന്നും മാത്രമേ അവളെ നോക്കിയിട്ടുള്ളൂ മുത്തപ്പാ ആ മൊവീലില്‍ആരും ഇതിനു മുന്‍പ് ഒരു സിം ഇട്ടിട്ടുണ്ടാകല്ലേ എന്ന് പ്രാര്‍ഥിച്ച് അവളോട് പേര് ചോദിച്ചു “ഗീതു” ഒരു പതിഞ്ഞ ശബ്ധം (ആഹ ഗീതൂ രജീഷ് നല്ലഅലുവയും മീന്‍‌ചാറും പോലെ കിടിലന്‍ ഗോംബിനേഷന്‍) ഡിപ്പാര്‍ട്ട്മെന്റേതാ???“മലയാളം“ സന്തോഷമായി ഗോപിയേട്ടാ ന്ന് മനസില്‍ പറഞ്ഞു പിന്നെ എന്നെപോലും ഞെട്ടിച്ച ഒരു ചോദ്യമാ ഞാന്‍ ചോദിച്ചത് എന്റെ അമ്മായിയപ്പന്റെ പേരെന്താന്ന്???(എന്തിനാ ഞാന്‍ അങ്ങനെ ചോദിച്ചേന്ന് എനിക്ക് ഒരു പിടിത്തവുമില്ല) അവള്‍ ഒന്ന് ഞെട്ടി എന്ത്???? “അല്ല എന്റെ അമ്മായിയപ്പന്റെ പേരെ“ ഞാന്‍ വീണട്ത്ത് കിടന്ന് ഉരുണ്ടു.......... ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം എന്ന് കരുതി അമ്മായിയമ്മ, അളിയന്‍, അനിയത്തി തുടങ്ങിയവരുടെ ഡീറ്റേയിത്സ് ചോദിച്ചു അളിയനേ ഉള്ളൂ അളിയന്‍ എന്ത് ചെയ്യുന്നു??? ഞാന്‍ ഒരു നിമിഷം സല്‍മാന്‍ ഖാനെ ഓര്‍ത്തോ??? ഏയ്!!!! “5ല്‍” “ഹു.........” അറിയാതെ ഒരു നിശ്വാസം പുറത്ത് വന്നു ഡസ്ക്കില്‍ വെച്ചിരുന്ന ഒരു പുസ്തകത്തിന്റെ പേജ് 5-10എണ്ണം മറിഞ്ഞു ഇപ്പോ മനസിലായല്ലോ ഞാനും സല്‍മാന്‍ ഖാനുമായി യാതൊരു ബന്ധവുമില്ലാന്ന്!!!!....... ഞാന്‍ പറഞ്ഞു എനിക്ക് തന്നെ ഭയങ്കര ഇഷ്ട്ടാ!!!!!!! ഞാന്‍ അപ്പോ തന്നെ പറഞ്ഞു അവള്‍ ഒന്നും പറഞ്ഞില്ല പിന്നെ ഞാന്‍ ചോദിച്ചതിനൊന്നും അവള്‍ മറുപടി പറഞ്ഞില്ല അവസാനം ഞാന്‍ വൈകീട്ട് വരാം എന്ന് പറഞ്ഞ് അവിടെനിന്ന് എഴുന്നേറ്റു ക്ലാസിന് വെളിയില്‍ കടക്കുമ്പോ ഞാന്‍ ഒന്ന് തിരിഞ്ഞ് നോക്കി അവള്‍ അതേ ഇരിപ്പ് തന്നെ........

വൈകുന്നേരം അവള്‍ ഒരവര്‍ മുന്നേ വീട്ടില്‍ പോയി ഞാന്‍ കുറേനേരം കറങ്ങിതിരിഞ്ഞത് വെറുതെ!!!! പിറ്റേന്ന് രാവിലെ നിന്നെ എടുത്തോളാം എന്ന് മനസ്സില്‍ പറഞ്ഞ് ഞാനും വീട്ടിലെക്ക് പോയി പിറ്റേന്ന് രാവിലെ 8ന് ഞാന്‍ ക്യാമ്പസ്സില്‍ ഹാജര്‍ എന്നാല്‍ അവള്‍ വന്നത് 9.30ന് ക്ലാസ് തുടങ്ങിയ ഉടന്‍രാവിലെ അവളെ തനിച്ച് കിട്ടിയില്ല ഉച്ചക്ക് പോയി ഞാന്‍ അവലെ കണ്ടു അവള്‍ പറഞ്ഞു എനിക്ക് കുറച്ച് പറയാനുണ്ട് അത് കഴിഞ്ഞ് തീരുമാനിക്ക്ഇത് വേണോ വേണ്ടയോ എന്ന് ഞാന്‍ ശരിന്ന് പറഞ്ഞ് പോയി വൈകീട്ട് ഞാന്‍ അവളുടെ ക്ലാസിലേക്ക് ചെന്നു അവള്‍ എന്നെയും കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു എന്റെ മനസ്സില്‍ സന്തോഷം സന്തോഷം എന്ന് വെച്ചാ പെരുത്ത് ചന്തോയം എന്നെ കാത്തും ഒരു പെണ്ണ് ഇരിക്കുന്നു എനിക്കിനിചത്താലും വേണ്ടീല....... “എന്റെ മോളെ പറ നിനിക്കെന്താ പറയാനുള്ളത്??” അവള്‍ പറഞ്ഞ് തുടങ്ങി അവള്‍ ഒരു പാവപ്പെട്ട കുടുമ്പത്തിലെ കുട്ടിയാണ്“ഓ പിന്നേ സ്ഥിരം ഡയലോഗ്” അവളുടെ അച്ഛനും അമ്മയും പ്രേമിച്ച് കല്യാണം കഴിച്ചതാ “അപ്പോ നമ്മുടെ കാര്യത്തില്‍ നോ പ്രോബ്ലം” രണ്ടാളും രണ്ട്ജാതിയില്‍ പെട്ടവരാ അവര് ഒരു പാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് അതൊക്കെ കണ്ടിട്ട് ഒരിക്കലും പ്രേമിക്കില്ലാന്ന് അവള്‍ തീരുമാനിച്ചതാണ് പിന്നെ അഥവാഎന്നെ പ്രേമിച്ചാലും (ഡിങ്ക ഡിങ്കാ ഹൊയ് ഹൊയ് ഞാന്‍ തുള്ളിച്ചാടി) എന്റെ വീട്ടുകാര്‍ അവളെ പോലെ രണ്ട് ജാതിയില്‍ പെട്ട് ഒരു കുട്ടിയെവിവാഹം കഴിക്കാന്‍ സമ്മതിക്കില്ല ഇങ്ങനെ കുറേ കാര്യങ്ങള്‍.......ഞാന്‍ ഒരു ശ്വാസം എടുത്ത് വിട്ടു........
പിന്നെ മുഴുവന്‍ തിരക്കഥാകൃത്തുക്കളെയും മനസ്സില്‍ ധ്യാനിച്ച് ഏതൊക്കെയോ സിനിമയിലെ ഡയലോഗും പിന്നെ കുറച്ച് സ്വന്തം സൃഷ്ട്ടിയും ചേര്‍ത്ത്തട്ടി” മോളെ ഞാന്‍ ഇഷ്ട്ടപ്പെട്ടത് നിന്നെയാ പിന്നെ എന്റെ ഒര് ഇഷ്ട്ടത്തിനും എന്റെ വീട്ടുകാര്‍ എതിര് നിക്കില്ല ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെവീട്ടിലേക്കാ വരിക അല്ലാതെ നിന്റെ വീട്ടിലേക്കല്ല.....ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നമല്ല അങ്ങനെ ഓരുപാട് കാര്യങ്ങള്‍...... അവസാനം അവള്‍ പറഞ്ഞു അഥവാ പ്രേമിച്ചാല്‍ തന്നെയും അവളുടെ വീട്ടുകാരെ വെറുപ്പിച്ച് എന്റെ കൂടെ ഇറങ്ങി വരില്ലാ അവളുടെ വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ എന്നെ കല്യാണം കഴിക്കൂ അങ്ങനെയാണേല്‍ മാത്രമേ അവളെ ഇഷ്ട്ടപ്പെട്ടാല്‍ മതീന്ന്............ഞാന്‍ ഉടന്‍ സമ്മതിച്ചു എന്റെ ഇഷ്ട്ടത്തിന് വീട്ടുകാര്‍ എതിര് നിക്കില്ലാന്ന് എനിക്കറിയാം പിന്നെന്ത് പ്രശ്നം??????

“അങ്ങനെയാണെങ്കില്‍...........എനിക്ക്.........എനിക്ക്.............നിക്കും ഇഷ്ട്ടാ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“നട്ടല്ലിനുമുകളിലൂടെ ഐസ് വെച്ച് വരഞ്ഞ ഒരു ഫീലിങ്ങ്.......... ഒരുനിമിഷം എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിത്തവുമില്ല....... ഒടുവില്‍ എന്നെ സ്നേഹിക്കാനും ഒരാളുണ്ടായിരിക്കുന്നു എനിക്ക് സ്നേഹിക്കാന്‍ ഒരാള്‍ആര്‍ത്ത് വിളിക്കാന്‍ തോന്നി...................... നെഞ്ച് പട പടാ ഇടിക്കുന്നു...................അവള്‍ പറഞ്ഞു വൈകി ഇനിയും വൈകിയാ ബസ്സ് കിട്ടില്ലാ ഞാന്‍ പോട്ടെ ഞാന്‍ മൌനസമ്മതം കൊടുത്തു അവള്‍ എന്ത് ചോദിച്ചാലുംഅപ്പോ ഞാന്‍ കൊടുക്കുമായിരുന്നു..... സന്തോഷം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞിരിക്കുകയായിരുന്നു.........അന്ന് 2007 ഓഗസ്റ്റ് 14 പുറത്ത് കാത്തുനിന്ന അവളുടെ കൂട്ടുകാരികളുടെ ഒപ്പം അവള്‍ നടന്നുനീങ്ങി........കുറച്ച് ദൂരം ചെന്നിട്ട്തിരിഞ്ഞ് നോക്കി പോവ്വാ!!!! ന്ന് ചുണ്ടുകള്‍ കൊണ്ട് ശബ്ധമില്ലാതെ പറഞ്ഞ് “എന്റെ മുത്ത്“നടന്ന് നീങ്ങി........പിന്നെയാ ഓര്‍ക്കുന്നേ 3 ദിവസം ലീവാണെന്ന് (പിറ്റേന്ന് ഓഗസ്റ്റ് 15 വെള്ളി പിന്നെ ശനി ഞായര്‍ അങ്ങനെ 3 ദിവസംകോളേജ് അവധിയാണ് എന്നൊന്നും എനിക്ക് നേരത്തേ ഓര്‍മ്മിക്കാന്‍ പറ്റുന്ന ഒരവസ്ഥ അല്ലായിരുന്നു) ഉടനെ ബൈക്കെടുത്ത് കോളേജ് സ്റ്റോപ്പിലെക്ക് വിട്ടു ഞാന്‍ അവിടെ എത്തുമ്പോ അവള്‍ ബസ്സില്‍ കേറിയിരുന്നു പിന്നെ ബസ്സിന് പുറകെ വിട്ടു ഒടുവില്‍ പെരുമ്പ പാലത്തിന് മുകളില്‍ അവളുടെ ബസ്സ് ഓവട്ടേക്ക് ചേയ്ത് ഞാന്‍ “ഞാനും പോട്ടെന്ന് “ കണ്ണുകള്‍ കൊണ്ട് മെസേജ് കൈമാറി. അപ്പോ അവള് നോക്കിയ ഒരു നോട്ടം അത്രയും ഇഷ്ട്ടത്തോടെ ഒരു പെണ്ണും അന്നുവരെ അല്ല ഇന്നും അതിനുശേഷം അവള്‍ പോലും നോക്കിയതായിട്ട് എനിക്ക് തോന്നിയിട്ടില്ല............................


പിന്‍ കുറിപ്പ്: ഇത് ന്റെ വികാരമാണ് പൂര്‍ണമായും എന്റെ തോന്നലുകള്‍ ഇതില്‍ എഴുതാന്‍ അല്ലേ പ്രകടിപ്പിക്കാന്‍പറ്റിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല അല്ല കഴിഞ്ഞിട്ടില്ല അതൊട്ട് കഴിയുകയുമില്ല കാരണം ഞാന്‍ ഒരെഴുത്ത്കാരനല്ലഎന്റെ തോന്നലുകള്‍ അഥവാ ഫീലിങ്ങ്സ് ചുമ്മാ കുത്തികുറിച്ചു എന്ന് മാത്രം
എഴുത്ത് ബോറാണെങ്കില്‍ പറയണം പിന്നെ ഈ പണിക്ക് നിക്കാതിരിക്കാനാ
ഒരു കണ്ണൂര്കാരനായത് കൊണ്ട് കണ്ണൂര്‍ഭാഗങ്ങളില്‍ പ്രയോഗിക്കുന്ന പല വാക്കുകലും ശൈലികളും ഇതില്‍വന്നിട്ടുണ്ട് മനസ്സിലായില്ലെങ്കില്‍ ക്ഷമിക്കണം
കടപ്പാട്: ഞാന്‍ വായിച്ച ബ്ലോഗുകള്‍ എഴുത്തുകാര്‍....... പലരുടെയും പ്രയോഗങ്ങള്‍ ഞാന്‍ ഇതില്‍ കടം കൊണ്ടിട്ടുണ്ട്

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നോട്ടങ്ങളൊക്കെ മാറിമാറി വരും രജീഷേ, കണ്‍‌ക്ലൂഷനിലെത്താന്‍ വരട്ടീ

Kalpak S said...

ഹ ഹ ഹ... എടാ രായപ്പാ.....

നിന്റെ മൊബൈലില്‍ ഇപ്പളും “ജി” ഉണ്ടോ?

“പബ്ലിക് സ്വോര്‍ഡ് “ പ്രശ്നാകുമോ ?

രായപ്പന്‍ said...

എന്ത് ചെയ്യും അളിയാ..... ജീവിക്കേണ്ടേ????
“പബ്ലിക് സ്വോര്‍ഡ് “ പ്രശ്നമാകാന്‍ സാദ്ധ്യതയുണ്ട്.....
അവളിപ്പോഴും മറ്റേ ലൈനില്‍ നിക്വാ വീട്ടുകാരെ വെറുപ്പിച്ച് എന്റെ കൂടെ വരില്ലന്...... പണ്ടാരടങ്ങാന്‍........

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു നാട്ടുകാരനെന്ന സ്ഥിതിയ്ക്ക്. ഇതാ ഒരു വഴി.. http://sooryodayamdiary.blogspot.com/2007/05/1.html

ഈ വഴിയേ പോവുക ഇത് പാര്‍ട്ട് വണിന്റെ ലിങ്ക് മാത്രാ 5 ഭാഗങ്ങള്‍ ഉണ്ട് വിജയക്കൊടി പാറിക്കൂ... പോരെങ്കില്‍ സൂര്യോദയം ചേട്ടനോട് സഹായം ആവശ്യപ്പെടൂ...

hi said...

“നട്ടല്ലിനുമുകളിലൂടെ ഐസ് വെച്ച് വരഞ്ഞ ഒരു ഫീലിങ്ങ്
:D എടാ...കൊള്ളാം.. [:)] നീ blogezhuth നിര്‍ത്തിയാല്‍ കൊല്ലും ഞാന്‍

ജോസ്‌മോന്‍ വാഴയില്‍ said...

എന്റളിയാ... നിയ്യാളൊരു കിടിലന്‍ ഗഡി തന്നെ...!!

ഞാന്‍ നിന്റെ ഫാനായെടേ...!!

ഇനിയും പോരട്ടെ... ബാക്കി കഥകള്‍...!!!

മിലേഷ്.. said...

മോനേ രജീഷേ നീയാണു മോനേ കിടിലന്‍ കാമുകന്‍....

പിന്നേ ഞാനാകാംക്ഷയോടെ അവസാനവും കാത്തിരുന്നപ്പോള്‍ നിറുത്തിക്കളഞ്ഞോ...

ആ വല്യ പാവാടയും ബ്ലൌസ്സുമുണ്ടല്ലോ എന്റേയുമൊരു വീക്നെസ്സാ....പക്ഷേ വെള്ളയല്ലാരുന്നൂ അവളുടേതെന്നു മാത്രം.....( പക്ഷേ അവളുടെ കല്യാണം കഴിഞ്ഞിട്ടു വര്‍ഷങ്ങളായി)

ഈ ഗീതുവിപ്പോളെവിടെയാ????

ആമി said...

ഹൊ ഒടുവില്‍ ആ പെരുംബ പാലം വരെ ബ്ലോഗില്‍...
കൊള്ളാം