Thursday, July 17, 2008

എന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍

ഞാന്‍ ഇത്രയും പറഞ്ഞ് വന്നത് തുറന്ന് പറഞ്ഞ പ്രണയങ്ങളെ കുറിച്ചാണ് എന്നാല്‍ തുറന്ന് പറയാത്ത
അനവധി പ്രണയങ്ങള്‍ ഉണ്ട് അല്ലേല്‍ പറഞ്ഞിട്ടും കാര്യമില്ലാത്ത പ്രണയങ്ങള്‍...............
അതെന്താ കാര്യമില്ലാത്തേന്ന് നിങ്ങള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം അതായത്
മറ്റൊരാളെ പ്രേമിക്കുന്ന പെണ്ണിനോട് ഞാന്‍ നിന്നെ പ്രേമിക്കുന്നൂ കൊച്ചേ.... ന്ന് പറഞ്ഞാ വല്ല കാര്യോമുണ്ടോ
മാഷേ???....ഞാന്‍ ഒന്നാം ക്ലാസീന്ന് തുടങ്ങിയതാ ഈ പണി എന്താണെന്നോ പ്രേമം പക്ഷേ +2ല്‍ വെച്ചാ
ഞാന്‍ ഒരു പെണ്ണിനോട് ഇഷ്ട്ടാന്ന് പറയുന്നേ.........അപ്പോ നമുക്ക് ഒന്നീന്ന് തുടങ്ങാം അല്ലേ........

ക്ലാസ് 1

ഞാന്‍ താമസം അച്ഛന്റെ നാടായ അടുത്തില(പഴയങ്ങാടി) അവിടെ വീടിന്റെ തൊട്ടടുത്ത് ആയിരുന്നു
സ്കൂള്‍ അടുത്ത് എന്ന് വെച്ചാ ഞാന്‍ വീട്ടീന്ന് ഒന്ന് കൂവിയാല്‍ ക്ലാസില്‍ കേള്‍ക്കും അത്രയുമടുത്ത്
(അത്രയുമടുത്തുള്ള സ്കൂളില്‍ പഠിക്കാന്‍ ഒരു ഭാഗ്യം വേണം ഒരു ലീവും കിട്ടില്ല മടിപിടിച്ച് ഇരിക്കാനും
പറ്റില്ല ക്ലാസില്‍ ഒരു തരികിടയും കളിക്കാന്‍ പറ്റില്ല അമ്മോ ഒരു വല്ലാത്ത അനുഭവമാണേ...)
കൂടാതെ എന്റെ അച്ഛന്റെ അമ്മായി മുന്‍പ് ആ സ്കൂളിലെ പ്രിന്‍സി ആയി റിട്ടേഡ് ആയതാ അവിടെ
പഠിപ്പിക്കുന്ന ടീച്ചേസ് മിക്കവരും പുള്ളി പഠിപ്പിച്ചവരാ അതുകൊണ്ട് എന്നെ ഒരു പ്രത്യേക ശ്രദ്ധയാ
പിന്നെ അമ്മായിടെ വീട്ടിന്റെ മുറ്റത്ത് നിന്നാല്‍ എന്റെ ക്ലാസും എന്നെയും നല്ല പയറ് പയറ് പോലെ കാണാം
ക്ലാസില്‍ ടീച്ചേസ് കാണാതെ ഒപ്പിച്ച പല വേലത്തരങ്ങള്‍ക്കും വീട്ടീന്ന് സമ്മാനം കിട്ടിയിട്ടുണ്ട് പലവട്ടം
എന്നിട്ടും ഞാന്‍ നന്നായോ??? എവിടെ!!! അപ്പോ നമുക്ക് പ്രേമത്തിലെക്ക് കടക്കാം അവളുടെ പേര്
“റസിയ” അതെ നല്ല വെളുത്ത് മെലിഞ്ഞ് ഒരു കുഞ്ഞ് തട്ടവുമിട്ട് മൂക്കളയും ഒലിപ്പിച്ച് നടന്നിരുന്ന ഒരു
നാടന്‍ ഐശ്വര്യാറായ്.......... എന്റെ ക്ലാസില്‍ ആകെ ഉണ്ടായിരുന്ന ഒരേ ഒരു പെണ്‍കുട്ടി അവളായിരുന്നു
അതുകൊണ്ടായിരിക്കണം അവളോട് ഇഷ്ട്ടം തോന്നാന്‍ കാരണം എനിക്ക് മാത്രമല്ല എന്റെ ക്ലാസിലെ
എല്ലാവര്‍ക്കും അവലെ ഇഷ്ട്ടമായിരുന്നു ആ ഇഷ്ട്ടത്തിനെ പ്രേമം എന്നൊന്നും വിളിക്കാന്‍ പറ്റില്ലാ എന്നാലും
ഒരിഷ്ട്ടം(പ്രേമത്തിന്റെ അര്‍ഥം ഞാന്‍ മനസിലാകുന്നത് 8ല്‍ വെച്ചാ) അവളുടെ മുന്നില്‍ ആളാകാന്‍ എപ്പോഴും
ശ്രമിച്ചിരുന്നു ഞങ്ങള്‍ അവളെ കുറിച്ച് ആകെ ഇത്രയേ എനിക്ക് ഓര്‍മ്മകള്‍ ഉള്ളൂ....... എന്റെ ഓര്‍മ്മകളില്‍
എത്ര പരതിയാലും ഇതിക്കൂടുതല്‍ ഡീറ്റേത്സ് കിട്ടില്ല ഞാന്‍ ഒരുപാട് ശ്രമിച്ചതാ....

പിന്‍: ഞാന്‍ 8ല്‍ പഠിക്കുമ്പോ അവളുടെ വിവാഹം കഴിഞ്ഞു എന്ന് എന്റെ ഒരു ചേച്ചി വഴി ഞാന്‍ അറിഞ്ഞു
അവളുടെ പേര് ഞാന്‍ ആ ചേച്ചിയോട് ചോദിച്ചാ മനസിലാക്കിയത് ഓര്‍മ്മയില്‍ 1ല്‍ ഒരുമിച്ച് ഉണ്ടായിരുന്ന
ഒരേ ഒരു പെണ്‍കുട്ടി എന്നേ ഉണ്ടായിരുന്നുള്ളൂ..... ഇപ്പോ എവിടെയാണെന്ന് ഒരു പിടിത്തവുമില്ല

ക്ലാസ് 2

ഞാന്‍ നേരത്തെ പറഞ്ഞ ഓര്‍മ്മകളേ ഈ കാലത്തേ കുറിച്ചും ഓര്‍മ്മയുള്ളൂ പിന്നെ ആകെ ഓര്‍മ്മയുള്ളത്
മൂന്ന് പേരുകളാ സനൂപ്,രൂപേഷ്,വിനായക് അതില്‍ ഈ വിനായകിനെ ഞാന്‍ ഈയിടെ കണ്ടു ബാക്കി
രണ്ട് പേരെ കുറിച്ച് ഒരു പിടിയുമില്ല....ഈ രൂപേഷും ഞാനുമായി എപ്പോഴും അടിയായിരുന്നു ക്ലാസ് ലീഡഷിപ്പിന്
വേണ്ടി മുന്‍ പ്രിന്‍സിയുടെ ബന്ധു എന്ന പ്രിവിലേജ് എനിക്കും നല്ലവണ്ണം പഠിക്കും എന്നതുമൂലം അവനും
ഈ ലീഡര്‍ഷിപ്പിന് ശ്രമിച്ചിരുന്നു ഈ ലീഡര്‍ എന്ന് വെച്ചാ ഭയങ്കര സംഭവം ഒന്നുമല്ല ടീച്ചര്‍ ക്ലാസില്‍
വരാന്‍ വൈകുന്ന അവസരങ്ങളില്‍ സംസാരിക്കുന്നവരുടെ പേര് എഴുതി ടീച്ചര്‍ക്ക് നല്‍കുക ആസമയം ക്ലാസില്‍
വരുന്ന കുട്ടികളെ കൊണ്ട് “ക്ലാസില്‍ കേറിക്കോട്ടെ സാര്‍” എന്ന് ചോദിപ്പിച്ച് ഉം കേറിക്കോന്ന് പറയുക
ഇങ്ങനെ കൊച്ച് കൊച്ച് അധികാരങ്ങള്‍ അതിന് ഞാനും അവനും പൊരിഞ്ഞ അടിയാ.........പാവം
ഇപ്പോ എവിടെയാണോ എന്താ(ഡാ രൂപേഷേ നീയെങ്ങാനും ഇത് വായിച്ചാ ഉടനെ ഒന്ന് എന്റെ വിളിക്കണേ നമ്പര്‍
എന്റെ ഓര്‍ക്കൂട്ട് പ്രൊഫേലില്‍ കാണും) ആ അപ്പോ നമ്മല്‍ കാര്യത്തീന്ന് പോയി അല്ലേ................
അങ്ങനെ ആ രണ്ടാം ക്ലാസ് അപ്പോ ക്ലാസില്‍ 2 പെണ്‍ കുട്ടികള്‍ ആയി റസിയെക്കാളും കാണാന്‍
കൊള്ളാവുന്ന ഒരു പെണ്ണ് പേര് “രാഖി” സ്വാഭാവികമായും ഇഷ്ട്ടം അവളോടായി.....അവളുടെ പേര് സംസാരിക്കുന്നവരുടെ
ലിസ്റ്റില്‍ വരാതായി കാരണം പറയേണ്ടല്ലോ?? എന്റെ പെണ്ണിന് തല്ല് കിട്ടുന്നത് എനിക്ക് സഹിക്കുമോ??? അവള്
വകിവന്നാലും കേറിക്കോട്ടെ എന്ന് ചോദിപ്പിക്കാതെ തന്നെ കേറിക്കോന്ന് സ്നേഹത്തോടെ പറയാന്‍ തുടങ്ങി എന്റെ
വല്യമ്മയുടെ വീട്ടില്‍ പോകുന്ന വഴിക്കായിരുന്നു അവളുടെ വീട് അതുകൊണ്ട് തന്നെ ഇടക്കിടക്ക് ഞാന്‍ വല്യമ്മേടെ
വീട്ടീപോക്ക് തുടങ്ങി പോകുന്ന വഴി അവളെ കണ്ടാ സന്തോഷമായി

പിന്‍: ഈ പേരും ഇച്ചിരി വെളുത്ത ഒരു രൂപവും ആണെന്നല്ലാതെ അവളെ കുറിച്ച് ഒരോര്‍മ്മയുമില്ല
പിന്നെ ഞാന്‍ ഇവളെ കണ്ടിട്ടേ ഇല്ല ഒരിക്കലും അല്ല അഥവാ കണ്ടിട്ടുണ്ടേലും ഞാന്‍ തിരിച്ചറിയുകയും ഇല്ല.
ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോ ഇവള്‍ പെരിയാരം മെഡിക്കല്‍ കോളേജില്‍ നേഴ്സിങ്ങ് പഠിക്കുകയാണ്
എന്ന് അറിഞ്ഞു ഇപ്പോ കല്യാണവും കഴിഞ്ഞ് കാണണം.............

ക്ലാസ് 3.4.5

മൂന്നാം ക്ലാസ് പകുതിവരെയേ ഞാന്‍ അച്ഛന്റെ നാട്ടില്‍ പഠിച്ചുള്ളൂ അത് കഴിഞ്ഞ് ഞാന്‍ അമ്മയുടെ നാടായ
പയ്യന്നൂരിലേക്ക് വന്നു പിന്നെ അടുത്തവര്‍ഷം എന്നെ വീണ്ടും മൂന്നില്‍ തന്നെ ചേര്‍ത്തു പയ്യന്നൂര്‍ ബി. ഇ. എം
എല്‍‌പി സ്കൂളില്‍ ആ ക്ലാസുകളെ കുറിച്ചോന്നും വലിയ ഓര്‍മ്മകള്‍ ഇല്ല എനിക്ക് ആകെ ഓര്‍മ്മ ഉള്ളത്
ഒരു മുകുന്ദന്‍ മാഷെയാ നല്ലവണ്ണം പിള്ളേരെ തല്ലുന്ന ഒരു മാഷ് പിന്നെ ഒരു “ശേഖരന്‍“ മാഷ് “ശേഖരന്‍“
പിള്ളേരുടെ നാവിലൂടെ കേറിയിറങ്ങി “ചേരന്‍‍” എന്നായി പ്രിണമിച്ചിരുന്നു ഞാന്‍ അവിടെ എത്തുന്ന കാലത്തേ
പിന്നെ എനിക്ക് ഒരു കൂട്ടുകരനെ കിട്ടി “ഷിജു“ പിന്നെ പുള്ളിയുടെ കൂടെയായി നടത്തം അങ്ങനെ നടക്കുമ്പോ
ഞാന്‍ എന്റെ കഴിഞ്ഞ കാല പ്രണയും അവനോട് തുറന്ന് പറഞ്ഞു രാഖിയെ പറ്റി അവളെ ഗുരുവായൂരില്‍
വെച്ച് കല്യാണം കഴിക്കണം എന്ന ഒരു ചെറിയ ആഗ്രഹവും നിഷ്കളങ്കനായ ഞാന്‍ (അതെ ഞാന്‍ വെറും ഈ ഞാന്‍)
അവനോട് തുറന്ന് പറഞ്ഞു.... പിറ്റേന്ന് അത് അറിയാന്‍ ക്ലാസില്‍ ആരും ബാക്കിയില്ല പെണ്‍കുട്ടികളൊക്കെ
അയ്യേ വൃത്തികെട്ടവന്‍ ഇതൊക്കെയാണല്ലേ മനസിലിരിപ്പ് എന്നോക്കെയുള്ള ഭാവത്തില്‍ എന്നെ നോക്കാന്‍
തുടങ്ങി കല്യാണം കഴിക്കുന്നത് ഇത്രയും വൃത്തികെട്ട കാര്യമാണ് എന്നത് അപ്പോഴാണ് എനിക്ക് മനസിലായത്
എന്നെപോലൊരു ലോല ഹൃദയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത് ഞാന്‍ ഞെട്ടിത്തെറിച്ച് പൊട്ടിക്കരഞ്ഞു
ടീച്ചേസ് അറിഞ്ഞു എല്ലാവരും അറിഞ്ഞു ഞാന്‍ ആകെ “ഉടുത്തതില്‍ തൂറിയ“ അവസ്ഥയായി...........
അപ്പോ അതില്‍ ഒരു ടീച്ചര്‍ ഒരു പടി കടന്ന് ‘ഉം ഇനി ഇവനെ ആരും “ഗുരുവായൂര്‍” എന്ന് പറഞ്ഞ് കളിയാക്കന്‍
പാടില്ല കെട്ടോ‘ എന്നും പറഞ്ഞ് ഒരു പോക്ക്......... പിള്ളേര്‍ക്ക് അത്രയല്ലേ വേണ്ടൂ അതോടെ എന്റെ പേര്
“ഗുരുവായൂര്‍” എന്നായി പുനര്‍ നാമകരണം ചെയ്യപ്പെട്ടു. എനിക്ക് ചെറിയ ഇഷ്ട്ടം ഉണ്ടായിരുന്ന
പ്രിയയെ ഞാന്‍ എങ്ങനെ ഫേസ് ചെയ്യും എന്ന പ്രശ്നം ആയിരുന്നു എന്നെ അതിലും അലട്ടിയിരുന്നത്
അതെ പ്രിയ നല്ല വെളുത്ത് തടിച്ച ഒരു ഉണ്ട കുട്ടി ക്ലാസില്‍ ഇരിക്കുമ്പോ എനിക്ക് കോങ്കണ്ണ് ഉണ്ടാക്കിയ
കുട്ടി “ഗുരുവായൂര്‍” സംഭവം എല്ലാവരും അറിഞ്ഞതിലും വിഷമം എനിക്ക് വേറെ പ്രേമം ഉണ്ടായിരുന്നു
എന്നറിഞ്ഞാന്‍ അവള്‍ എന്നെ തിരിഞ്ഞ് നോക്കില്ലല്ലോ ഈശ്വരാ എന്നായിരുന്നു.

പിന്‍: ഇത്രയൊക്കെയെ എഴുതാവുന്ന പരുവത്തില്‍ ഓര്‍മ്മയില്‍ ഉള്ളൂ ഈ കാലത്തെ കുറിച്ച്.
പിന്നെ ഇത് പ്രണയത്തെ കുറിച്ചുള്ളതായതുകൊണ്ട് എന്റെ കുരുത്തക്കേടുകള്‍ ഞാന്‍ മറ്റൊരിക്കല്‍
എഴുതാം അത് ഒരു മഹാകാവ്യം എഴുതാന്‍ മാത്രമുണ്ട്
ഈ പ്രിയ ഇപ്പോ എന്റെ വീട്ടിനടുത്താ കല്യാണം കഴിഞ്ഞ് വന്ന് താമസിക്കുന്നേ.....
എനിക്ക് അവളെ കണ്ടപ്പോ തന്നെ പിടികിട്ടി പക്ഷേ അവക്ക് എന്നെ ഒരു പിടിയുമില്ല ഞാന്‍
പിടികൊടുത്തിട്ട് വേണ്ട്??????


ഈ മൂന്നുപേരോടും ഞാന്‍ സംസാരിച്ചിട്ടുള്ളതായി എനിക്ക് ഓര്‍മ്മയില്ല ഞാന്‍ മുന്നേ പറഞ്ഞ
മടി,നാണം ഇതൊക്കെ തന്നെ

തുടരും

തുടരണോ?? എന്റെ ഡിഗ്രി വരെക്കും ഉള്ള പുരാണം സഹിക്കേണ്ടി വരും!!!!!!!!! പറഞ്ഞാല്‍ തുടരാം
ഇല്ലേ ഇവിടെ വെച്ച് നിര്‍ത്താം..........

14 comments:

hi said...

thudaredaa.nirthiyaal ninte anthyam ente kai kondaayirikkum . :D

ശ്രീലാല്‍ said...

പഴയങ്ങാടി അടുത്തില സ്കൂളിന്റെ അടുത്ത് അല്ലേ..? ഉം.. ഇത് പിടിച്ചിട്ടുതന്നെ കാര്യം.. ;)

ബട്ട്, തുടരട്ടെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍.. എല്ലാ വിധ സപ്പോര്‍ട്ടും !

Anonymous said...

രജീഷേ , നിര്‍ത്താനോ ? നോ നോ , പൂര്‍വാതികം സ്ട്രോങ്ങ്‌ ആയി തുടരുക. എല്ലാവിധ ആശംസകളും .

ദിലീപ് വിശ്വനാഥ് said...

തുടരെന്നേ... പക്ഷേ കുറച്ചുകൂടി ഒഴുക്കുള്ള ശൈലിയില്‍ എഴുത്.

Vishnuprasad R (Elf) said...

നിര്‍ത്തല്ലേ...

Doney said...

നിര്‍‌ത്തണ്ട...
എന്റെ സമാനമായ ഒരു അനുഭവം ഇവിടെ വായിക്കാം...
പോസ്റ്റ്... ഇതാ

ശ്രീ said...

സംഭവം കൊള്ളാമല്ലോ. തുടരൂ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ കഴിഞ്ഞ പോസ്റ്റിലേത് അത്ര ആത്മാര്‍ത്ഥമൊന്നുമല്ല അല്ലേ.. നടക്കട്ടേ....

രായപ്പന്‍ said...

ഒഴുക്കുള്ള ശൈലിയില്‍ എഴുതണം എന്നുണ്ട് പക്ഷേ
പറ്റുമോന്ന് അറിയില്ല പ്രോത്സാഹനങ്ങള്‍ക്ക് നന്ദി
ഞാന്‍ ആദ്യായിട്ടാ എഴുതുന്നേ അതിന്റെ പരിചയക്കുറവാകാം ആ ഒഴുക്കില്ലായിമ......
നിങ്ങള്‍ ക്ഷമിക്കും എന്ന് കരുതുന്നു..........


ചാത്താ അത് ആത്മാര്‍ഥം തന്നെയാ അതില്‍ യാതൊരു സംശയവുമില്ല....സത്യം...

ആമി said...

ഇത് ഏതെടാ എന്റെ അയല്‍ വാസി (പയ്യന്നൂര്‍ ) എന്നറിയാന്‍ ഒന്നു നോക്കിയതാ....
ഏതായാലും കൊള്ളാം..ബാക്കി കൂടി കേള്‍ക്കട്ടെ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അത്രയുമടുത്തുള്ള സ്കൂളില്‍ പഠിക്കാന്‍ ഒരു ഭാഗ്യം വേണം ഒരു ലീവും കിട്ടില്ല മടിപിടിച്ച് ഇരിക്കാനും
പറ്റില്ല ക്ലാസില്‍ ഒരു തരികിടയും കളിക്കാന്‍ പറ്റില്ല അമ്മോ ഒരു വല്ലാത്ത അനുഭവമാണേ...)
ഇതായിരുന്നു അലപ്പുഴയില്‍ ഞാനും
ഹഹ
അങ്ങനെ
4ക്ലാസില്‍ ഞാന്‍ പ്രേമിച്ച പെണ്ണിനെയും കൊണ്ട് രമണി ടീച്ചര്‍ വീട്ടില്‍ വന്നു..
പിന്നെ പറയണൊ ഹഹ കൊള്ളാം കെട്ടൊ എഴുതണേ ഇനിയും..

vipiz said...

പ്രേമം അത് പലയിടതും പല രൂപതിനാനലോ പ്രേമിക്കാതവരയി ആരെങ്കിലും കാനുമോ

latha said...

പത്താംക്ലാസ് വരെ പഠിച്ചപ്പോള്‍ ഇതാണ് കഥ ... ഹും ... അപ്പോള്‍ കൂടുതല്‍ പഠിച്ചിരുന്നകിലോ

Unknown said...

daa nee aal kollaamalloo........
naanum 7st.10sta..vare naanum oru kuttiye eshtappettirunnu but eppo avalude kalyaanam kayinj oru kuttiyumaayi naan eppooyum ath thurann paranjittilla hahahahaaa